മുംബൈ: മഹാരാഷ്ട്രയില്‍ ടയര്‍ പൊട്ടിത്തെറിച്ച് കാറിന് തീപിടിച്ച് സ്ത്രീ വെന്തു മരിച്ചതായി റിപ്പോർട്ട്.തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവ്-ഛത്രപതി സംഭാജി നഗര്‍ ഹൈവേയില്‍ പിമ്പാല്‍ഗാവ് ക്രോസിങ്ങിനു സമീപമായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
തീപിടിത്തമുണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തീ ശക്തമായതോടെയാണ് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീ വെന്തുമരിച്ചത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും പോലീസും ഉടന്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ തുടങ്ങി. മറ്റ് യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
