ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സസ്പെൻസ് ഉണ്ടാകില്ലെന്നും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ സ്ഥാനം വീണ്ടും പ്രതിപക്ഷത്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
'ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുഛേദം ഞങ്ങള്‍ മരവിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനം 370 സീറ്റ് നല്‍കി ബി.ജെ.പിയെയും 400ലേറെ സീറ്റുകള്‍ നല്‍കി എൻ.ഡി.എയും അനുഗ്രഹിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ലോക് ദള്‍, ശിരോമണി അകാലി ദള്‍ എന്നിവക്കു പിന്നാലെ കൂടുതല്‍ പ്രദേശിക പാർട്ടികള്‍ എൻ.ഡി.എയില്‍ എത്തുമെന്ന സൂചനയും അമിത് ഷാ നല്‍കി.
എൻ.ഡി.എയും ഇൻഡ്യ സഖ്യവും തമ്മിലുള്ള പോരാട്ടമല്ലെന്നും മറിച്ച് വികസനവും പാഴായ വാഗ്ദാനങ്ങളും തമ്മിലുള്ള മത്സരമായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്