ന്യൂഡെല്‍ഹി: ഫെബ്രുവരി 27 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിംഗ്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപി സുധാംശു ത്രിവേദി എന്നിവര്‍ പട്ടികയിലുണ്ട്. അമര്‍പാല്‍ മൗര്യ, സാധന സിംഗ്, ചൗധരി തേജ്വീര്‍ സിംഗ്, സംഗീത ബല്‍വന്ത്, നവിന്‍ ജെയിന്‍ എന്നിവരും രാജ്യസഭയിലേക്ക് മല്‍സരിക്കും.
ആറ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവുമായി അടുത്തിടെ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ധര്‍മഷീല ഗുപ്തയെയും ഭീം സിങ്ങിനെയും രാജ്യസഭാ നോമിനികളായി പ്രഖ്യാപിച്ചു. സുശീല്‍ കുമാര്‍ മോദിയുടെ പേര് പട്ടികയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎയും ഇന്ത്യ സഖ്യവും മൂന്ന് സീറ്റുകള്‍ വീതം നേടാനാണ് സാധ്യത.
ഹരിയാനയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും യഥാക്രമം സുഭാഷ് ബറാലയെയും നാരായണ ഭണ്ഡാഗെയെയും രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി പാര്‍ട്ടി പ്രഖ്യാപിച്ചു. ഹരിയാന മുന്‍ ബിജെപി അധ്യക്ഷനാണ് സുഭാഷ് ബറാല
മഹേന്ദ്ര ഭട്ട്, സമിക് ഭട്ടാചാര്യ എന്നിവരെ യഥാക്രമം ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ബിജെപി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
ഭരണകക്ഷിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ കാലാവധി അവസാനിക്കുന്ന ഒരു കേന്ദ്രമന്ത്രിമാരുടെയും പേര് ഇല്ലെന്നത് ശ്രദ്ധേയമാണ്. ഈ മന്ത്രിമാരില്‍ ചിലര്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
രാജ്യസഭയില്‍ കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി മുഖ്യ വക്താവും ഉത്തരാഖണ്ഡില്‍ നിന്നുള്ള എംപിയുമായ അനില്‍ ബലൂനി എന്നിവരും പട്ടികയിലില്ല.
15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്