ന്യൂഡല്‍ഹി: ബിജെഡി മുതിര്‍ന്ന നേതാവ് മമത മൊഹന്ത രാജ്യസഭാംഗത്വം രാജിവച്ചു. മമതയുടെ രാജി ഉപരാഷ്ട്രപതി അംഗീകരിച്ചു.ബിജെഡി അംഗത്വവും അവര്‍ രാജിവച്ചു.
ജനങ്ങളുടെ ക്ഷേമത്തിനായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന് ബിജെഡിയില്‍ നിന്നാല്‍ ഇനി സാധിക്കില്ലെന്നാണ് പാര്‍ട്ടി അംഗത്വം രാജിവച്ചതിന് ശേഷം അവര്‍ പ്രതികരിച്ചത്.
മയൂർഭഞ്ജിലെ ജനങ്ങളെ സേവിക്കാനും ദേശീയ തലത്തിൽ ഒഡീഷയുടെ കാര്യം ഏറ്റെടുക്കാനും എനിക്ക് അവസരം നൽകിയതിന് നിങ്ങളുടെ ആത്മാർത്ഥതയോട് ഞാൻ ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു, ബിജെഡിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണെന്ന് അവർ പറഞ്ഞു.
മമത മൊഹന്ത ബിജെപിയില്‍ ചേരുമെന്നാണ് സൂചന. മൊഹന്തയുടെ രാജിയോടെ രാജ്യസഭയിൽ ബിജെഡിയുടെ അംഗബലം എട്ടായി കുറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്