കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സിബിഐ അന്വേഷിക്കും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കും, ജിഎസ്ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. വിദേശ ബന്ധങ്ങളെക്കുറിച്ചും റാക്കറ്റുകൾ ഉൾപ്പെടുന്ന മറ്റ് തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കുന്നതിന് ആവശ്യമായ രഹസ്യ വിവരങ്ങൾ ഐബിയും ഡിആർഐയും ശേഖരിക്കും.
ഭൂട്ടാൻ വാഹന കള്ളക്കടത്തിന് പിന്നിൽ ഒരു വലിയ അന്താരാഷ്ട്ര വാഹന മോഷണ സംഘമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂട്ടാൻ സൈന്യം ലേലം ചെയ്തതിന്റെ പേരിൽ കേരളത്തിൽ മാത്രം 200 ഓളം വാഹനങ്ങൾ വിറ്റു. വിദേശ രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയതായും സംശയിക്കുന്നു.
വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിലേക്ക് കൊണ്ടുവന്ന് റോഡ് മാർഗം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. പരിവാഹൻ സൈറ്റിൽ ഉൾപ്പെടെ ക്രമക്കേടുകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി.
കേരളത്തില്‍ മാത്രം 200ഓളം വാഹനങ്ങളും ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങളും വിറ്റെന്നായിരുന്നു കസ്റ്റംസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രമാണെന്നാണ് പുതിയ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്