20 ലക്ഷം പാരിതോഷികം; രാമേശ്വരം കഫേ സ്ഫോടന കേസിൽ ലുക്ക് ഔട്ട് നോട്ടീസ്

MARCH 29, 2024, 8:37 PM

ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ഗൂഢാലോചന നടത്തിയവരിൽ ഉൾപ്പെട്ട അബ്ദുൾ മതീഹ് അഹമ്മദ്‌ താഹ, കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സവിർ ഹുസൈൻ ഷാസിബ് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം വീതം പാരിതോഷികവും പ്രഖ്യാപിച്ചു. 

മാർച്ച് ഒന്നിനുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. തീവ്രവാദ ബന്ധം സംശയിച്ചതോടെ മാർച്ച് മൂന്നിന് കേസ് എൻഐഎക്ക് കൈമാറി.

vachakam
vachakam
vachakam

മാർച്ച് 17ന് തിരിച്ചറിഞ്ഞ മൂന്ന് പ്രതികളുടെ വസതികളും മറ്റ് ബന്ധുക്കളുടെ വീടുകളും കടകളും ലക്ഷ്യമിട്ട് എൻഐഎ റെയ്ഡ് നടത്തി. പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam