ധര്‍മശാല: ജമ്മു കശ്മീര്‍ മേഖലയില്‍ പാകിസ്താന്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ധര്‍മ്മശാലയിലെ ഐപിഎല്‍ മത്സരം നിര്‍ത്തിവെച്ചു. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ് നിര്‍ത്തിവെച്ചത്.
തുടർന്ന് സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ധർമ്മശാലയിൽ നിന്ന് കളിക്കാരെ ഒഴിപ്പിക്കാൻ ബിസിസിഐ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്