ബാബറി മസ്ജിദ് ഇനി ഒരിക്കലും നിർമ്മിക്കപ്പെടില്ല, രാമക്ഷേത്രത്തിൽ ബിജെപി വാക്ക് പാലിച്ചു: യോഗി ആദിത്യനാഥ്

FEBRUARY 10, 2026, 4:55 AM

യു.പി : ലോകാവസാനം വരെ  ബാബറിമസ്ജിദ് ഇനി ഒരിക്കലും പുനർനിർമ്മിക്കപ്പെടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മറിച്ചൊന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാരാബങ്കിയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുമെന്നും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂവെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അയോധ്യയിലെ ബിജെപിയുടെ നിലപാടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "രാംലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിർമ്മിക്കുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു. അതിൽ ഇപ്പോൾ വല്ല സംശയവുമുണ്ടോ?"

 ഇന്ത്യയുടെ പൈതൃകം, മഹത്തായ പാരമ്പര്യങ്ങൾ, സനാതന ധർമ്മം എന്നിവയോടുള്ള ആദരവ് ഊന്നിപ്പറഞ്ഞ അദ്ദേഹം, കാവി പതാക എന്നും രാജ്യത്തിന്റെ അഭിമാനം ഉയർത്തുമെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമ്മത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

vachakam
vachakam
vachakam

ഇന്ത്യയും സനാതന ധർമ്മവും പരസ്പര പൂരകങ്ങളാണെന്നും അവയെ വേർപെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യവും സനാതന ധർമ്മവും അകത്തുനിന്നും പുറത്തുനിന്നും ആക്രമണങ്ങൾ നേരിടുകയാണെന്ന് ആരോപിച്ച അദ്ദേഹം, ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. ചിലർ ഗൂഢാലോചനകൾ നടത്തുമ്പോൾ മറ്റുചിലർ അതിന് ഇരയാകുകയാണെന്നും, ചിലർ അത്തരം അജണ്ടകൾക്കായി സ്വയം വിൽക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam