ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന് അനുരാഗ് താക്കൂർ; വിമർശിച്ച് ഡിഎംകെ 

AUGUST 24, 2025, 10:27 PM

ചെന്നൈ: ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത് ഹനുമാൻ ആണെന്ന മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിന്റെ പ്രസ്താവനയെ വിമർശിച്ച് ഡിഎംകെ. അമേരിക്കൻ ബഹിരാകാശയാത്രികൻ നീൽ ആംസ്ട്രോങ്ങല്ല, ഹനുമാനാണ്  ചന്ദ്രനിൽ ആദ്യം കാലുകുത്തിയതെന്നായിരുന്നു ബഹിരാകാശ ദിനത്തിൽ അനുരാഗ് താക്കൂർ പറഞ്ഞത്. 

വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ അറിവും യുക്തിസഹമായ ചിന്തയും അപമാനിക്കപ്പെടുകയാണെന്ന് കനിമൊഴി എംപി പറഞ്ഞു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അപമാനമാണ്. ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക എന്ന ഭരണഘടനാ തത്വത്തെ ഇത് അപമാനിക്കുകയാണെന്നും കനിമൊഴി എംപി വിമർശിച്ചു. 

സ്കൂൾ കുട്ടികളുടെ മുന്നിൽ വെച്ച് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്‌ . നാസയുടെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി 1969-ൽ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. 

vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam