തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മുന്നണികൾ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനെയും മാധുരി ദീക്ഷിതിനെയും ബിജെപി മത്സര രംഗത്ത് ഇറക്കിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചന.
മുംബൈയിലെ ആറു സീറ്റുകളിൽ അഞ്ചിൽ ബിജെപിയും, ഒന്നിൽ ശിവസേന ഷിൻഡെ വിഭാഗവും മത്സരിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. യുവാക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ബോളിവുഡ് താരങ്ങളെ രംഗത്തിറക്കാൻ തയാറെടുക്കുന്നത് എന്നാണ് റിപ്പോർട്ട്.
അതേസമയം പാർട്ടി വൃത്തങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. സമാന രീതിയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ പഞ്ചാബിൽനിന്ന് പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പിന്നീട് യുവരാജ് വ്യക്തമാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്