കഞ്ചാവ് കൈവശംവെച്ചു; എയര്‍ ഇന്ത്യ പൈലറ്റിനെ ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ച് അമേരിക്ക

APRIL 18, 2026, 3:13 AM

ന്യൂഡല്‍ഹി: കഞ്ചാവ് കൈവശം വെച്ചതിന് എയര്‍ ഇന്ത്യ പൈലറ്റിനെ അമേരിക്ക തിരിച്ചയച്ചു. ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് യാത്ര ചെയ്ത വിമാനത്തിലെ പൈലറ്റിനെയാണ് ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചത്. ഏപ്രില്‍ 14 ന് നടന്ന സംഭവത്തില്‍ പൈലറ്റിനെതിരെ നടപടി എടുക്കുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

മറ്റൊരു വിമാനം നിയന്ത്രിക്കുന്നതിനായുള്ള ഔദ്യോഗിക യാത്രയുടെ ഭാഗമായാണ് പൈലറ്റ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയതെന്നാണ് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചത്. പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനാല്‍ അദ്ദേഹത്തിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. കമ്പനി നയങ്ങള്‍ക്കനുസൃതമായി കര്‍ശനമായ അച്ചടക്ക നടപടികള്‍ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

പൈലറ്റ് 'ഡെഡ്ഹെഡിംഗ്' രീതിയിലാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. വിമാന ജീവനക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രക്കാരായി സഞ്ചരിക്കുന്നതിനെയാണ് ഇങ്ങനെ വിളിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ വെച്ച് നടന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ പക്കല്‍ കഞ്ചാവ് കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam