മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ വീട്ടിലെത്തി യുവതിയുടെ കുടുംബം വീടിന് തീവെച്ചു; ഭർതൃമാതാപിതാക്കൾ വെന്ത് മരിച്ചു 

MARCH 19, 2024, 11:07 AM

ലക്നൗ: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചതിനെ തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 

അൻഷിക കേശർവാനി എന്ന യുവതിയെയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു അൻഷികയുടെ വിവാഹം നടന്നത്. അൻഷികയുടെ മരണവാർത്ത അറിഞ്ഞ് അവളുടെ കുടുംബം ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു.  സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് തർക്കത്തിനിടെ ഭർതൃ വീടിന് യുവതിയുടെ ബന്ധുക്കൾ തീകൊളുത്തിയത്.

പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും  തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കൾ ഭർതൃവീടിന് തീയിടുകയും ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്. പൊലീസ് ഉടൻ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലർച്ചെ 3 മണിയോടെയാണ് തീ അണയ്ക്കാനായത്. എന്നാൽ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളായ രാജേന്ദ്ര കേശർവാനിയും ‌ശോഭാ ദേവിയെയും പൊലീസിന് രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam