ചെന്നൈ: കളക്ടറേറ്റില്‍ കറുപ്പ് ഷര്‍ട്ട് ധരിച്ചെത്തിയ യുവാവിന് പ്രവേശന വിലക്ക്. പൊള്ളാച്ചിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിപ്പംപട്ടി സ്വദേശി സെല്‍വത്തിനാണ് ദുരനുഭവം ഉണ്ടായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ കാരണത്താല്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്നാണ് ഇയാളുടെ ആരോപണം.
നിവേദനം നല്‍കാനായി പതിനൊന്നു പേരാണ് കളക്ടറേറ്റിലെത്തിയത്. ഇവരില്‍ ഒരാള്‍ക്കാണ് കറുത്ത വസ്ത്രം ധരിച്ചെന്ന ആരോപണത്താല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രതിവാര പരാതി പരിഹാര യോഗത്തില്‍ കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ എത്തിയതായിരുന്നു ഇവര്‍. പരാതി നല്‍കാന്‍ എത്തിയവരില്‍ ഒരാളെ പ്രവേശന കവാടത്തില്‍ പൊലീസ് തടയുകയായിരുന്നു.
കറുപ്പ് ഷര്‍ട്ടിന് പകരം മറ്റൊരു ഷര്‍ട്ട് ധരിച്ചെത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടെന്നാണ് സെല്‍വം മാധ്യമങ്ങളോട് പറഞ്ഞത്. ഏതായാലും കറുത്ത ഷര്‍ട്ട് മാറ്റിയ ശേഷമാണ് യുവാവിന് കളക്ടറുടെ ഓഫീസില്‍ പ്രവേശിക്കാനായത്.
വീട് നിര്‍മ്മാണത്തിനായി സര്‍ക്കാരിന്റെ ധനസഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കാനാണ് സെല്‍വം കളക്ടറേറ്റില്‍ എത്തിയത്. എന്നാല്‍, കറുത്ത ഷര്‍ട്ട് ?ധരിച്ചതിനാല്‍ പോലീസ് ഉദ്യോ?ഗസ്ഥര്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന്, കൂടെ വന്ന അമ്മാവന്റെ വെള്ള ഷര്‍ട്ട് ധരിച്ചായിരുന്നു സെല്‍വം പരാതി നല്‍കാന്‍ കളക്ടറേറ്റിനുള്ളില്‍ പ്രവേശിച്ചത്. ഷര്‍ട്ട് നല്‍കിയതിനാല്‍ അമ്മാവന് കളക്ടറേറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നും സെല്‍വം പറഞ്ഞു.
കളക്ടറേറ്റില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത തടയാനാണ് തടഞ്ഞതെന്നാണ് ഉദ്യോ?ഗസ്ഥരുടെ വാദം. സാധാരണ കറുത്ത ഷര്‍ട്ട് ധരിച്ചെത്തുന്നവര്‍ പെട്ടെന്ന് പ്രതിഷേധിക്കാറുണ്ടെന്നും പോലീസുകാര്‍ പറഞ്ഞു. പക്ഷെ, ഈ സംഭവത്തെ കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് കളക്ടര്‍ ക്രാന്തി കുമാര്‍ പറഞ്ഞത്. കറുപ്പ് നിറത്തിലുള്ള വസ്ത്രധാരണം നിരോധിക്കുന്ന ഒരു നിബന്ധനയും കളക്ടറേറ്റില്‍ നിന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്