തമിഴ്നാട്: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് ഇരുപതുകാരിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം ഉണ്ടായത്. സുഹൃത്തിനെ ആക്രമിച്ച ശേഷമാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്. സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പ്രദേശത്ത് തെരച്ചിൽ നടത്തി. ഏതാനും മണിക്കൂറുകൾക്ക് ശേഷം പൊലീസ് കോളേജ് വിദ്യാർഥിയെ ഒരു വിജനമായ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു.
ബൃന്ദാവൻ നഗർ - എസ്‌ഐഎച്ച്‌എസ് കോളനി റോഡിന് സമീപം വിദ്യാർഥിനി ആൺസുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ഇത് കണ്ട മൂന്നംഗ സംഘം ഇരുവരും ഇരുന്ന കാറിന് സമീപത്തേക്ക് വന്നു. കാറിൻ്റെ ഗ്ലാസ് ഒരു കല്ല് ഉപയോഗിച്ച് തകർത്ത ശേഷം സുഹൃത്തിനെ ആക്രമിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒരു വിജനമായ സ്ഥലത്തെത്തിച്ച് മൂവരും വിദ്യാർഥിനിയെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
