ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്സിന് തീപ്പിടിച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം ഉണ്ടായത്.
ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളംവെച്ചതോടെ ബസ് നിർത്തുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന അഗ്നിശമന സംവിധാനം ഉപയോഗിച്ച് ജീവനക്കാരാണ് പിന്നീട് തീയണച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. യാത്രക്കാർക്ക് പരിക്കേല്‍ക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്