ജയ്പുർ: രാജസ്ഥാനില്‍ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയില്‍വേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.
അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി.
അപകട സമയം ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാർ പറഞ്ഞു. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്