ഹൈദരാബാദ്: ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ പ്രതിശ്രുത വരൻ മരിച്ചതായി പരാതി. ലക്ഷ്മി നാരായണ വിൻജം എന്ന 28 കാരനാണ് വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മരിച്ചത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇൻ്റർനാഷണൽ ഡെൻ്റൽ ക്ലിനിക്കിനെതിരെയാണ് പരാതി. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു.
ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധരഹിതനായതിനെ തുടർന്ന് ജീവനക്കാർ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോഴേക്കും മകൻ മരിച്ചിരുന്നു.
ശസ്ത്രക്രിയ നടത്തിയ കാര്യം മകൻ വീട്ടുകാരോട് പറഞ്ഞിട്ടില്ലെന്നും മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ ക്ലിനിക്കിനെതിരെ കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്