ഭാര്യയ്ക്ക് ഒളിച്ചോടാൻ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെ കൊലപ്പെടുത്തി 22കാരൻ.കർണാടകയിലെ ബാഗലാഗുണ്ടേയിലാണ് സംഭവം ഉണ്ടായത്. പാർട്ടിക്കെന്ന പേരിൽ സുഹൃത്തിനെ വിളിച്ചുവരുത്തി ആണ് ഇയാളെ 22കാരൻ കൊലപ്പെടുത്തിയത്.
കച്ചവടക്കാരനായ കിരണും ഓട്ടോ റിക്ഷാ ഡ്രൈവറായ 21കാരൻ അക്ഷയുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഇവർ രണ്ട് പേരും ബാഗലാഗുണ്ടേ സ്വദേശികളാണ്. ഇവരുടെ സുഹൃത്തും കെംഗേരി സ്വദേശിയുമായ 22കാരൻ ഹേമന്തിന്റെ കൊലപാതകത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലിലെ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഹേമന്ത്. അതേസമയം ഹേമന്തിനൊപ്പം ജോലി ചെയ്തിരുന്ന മാരിസാമി കിരണിന്റെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഹേമന്തിനൊപ്പം കിരണിന്റെ വീട്ടിൽ വന്നാണ് ഇവർ തമ്മിൽ അടുപ്പമായത്. കിരണിന്റെ ഭാര്യയും മാരിസാമിയും തമ്മിൽ അടുപ്പമാണെന്ന് മനസിലായതോടെ ഒളിച്ചോടാൻ പണം തയ്യാറാക്കി നൽകിയത് ഹേമന്ത് ആണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്.
ഭാര്യ മാരിസാമിക്കൊപ്പം ഒളിച്ചോടിയെന്ന് മനസിലായതിന് പിന്നാലെ ഞായറാഴ്ച രാത്രി ഹേമന്തിനോട് കിരണിന്റെ വീട്ടിൽ പാർട്ടിയുണ്ടെന്ന് പറഞ്ഞു വിളിച്ച് വരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. കിരൺ ഹേമന്തിനെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചാണ് കൊലപ്പെടുത്തിയത് എന്നും പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്