ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതിനിടെ ജലം കുടിവെള്ളം പാഴാക്കിയ 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി ജലവിതരണ ബോർഡ്. ജല ക്ഷാമം നേരിടുന്നതിനാൽ വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു. ഇത് ലംഘിച്ചവർക്ക് എതിരെയാണ് നടപടി. ഓരോ കുടുംബവും 5000 രൂപ വീതം പിഴയടക്കണമെന്നാണ് ജലവിതരണ ബോർഡ് ഉത്തരവിട്ടത്.
22 വീടുകളിൽ നിന്ന് 1.1 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്, ഏറ്റവും കൂടുതൽ പിഴ തുക ലഭിച്ചത്തെക്കൻ മേഖലയിൽ നിന്നാണ്.80,000 രൂപയാണ് ഇവിടെ നിന്നും പിഴയായി ലഭിച്ചത്.
ജലക്ഷാമം കണക്കിലെടുത്ത് ഈ മാസം ആദ്യമാണ് വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും വിനോദ ആവശ്യങ്ങൾക്കും മറ്റും കുടിവെള്ളം ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി ജനങ്ങളോട് അഭ്യർത്ഥിച്ചത്.ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് 500 രൂപ അധിക പിഴയും ബോർഡ് തീരുമാനിച്ചിരുന്നു.
ഹോളി ആഘോഷവേളയിൽ, പൂൾ പാർട്ടികൾക്കടക്കം കാവേരി നദിയിലെയും കുഴൽക്കിണറിലെയും വെള്ളം ഉപയോഗിക്കരുതെന്നും ബിഡബ്ല്യുഎസ്എസ്ബി നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജല ഉപഭോഗം കുറയ്ക്കുന്നതിന് എയറേറ്ററുകൾ സ്ഥാപിക്കുന്നതിന് ഹോട്ടലുകൾ, അപ്പാർട്ട്‌മെൻ്റുകൾ, വ്യവസായങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നൂതന പരിപാടിയും ഇതിനോടകം ബംഗളൂരുവിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 'സിലിക്കൺ വാലി' പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎൽഡി) ക്ഷാമം നേരിടുന്നുണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ആകെ ആവശ്യമുള്ളതിൽ 1470 എംഎൽഡി വെള്ളം കാവേരി നദിയിൽ നിന്നും 650 എംഎൽഡി കുഴൽക്കിണറുകളിൽ നിന്നുമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY: 22 Bengaluru Families Fined For Wasting Drinking Water Amid Severe Shortage
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്