ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ കൊടിഗെഹള്ളിയിലാണ് സംഭവമുണ്ടായത്.
ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു എന്നും റിപോർട്ടുകൾ ഉണ്ട്.
വെടിയുതിർത്ത ശേഷം സംഘം രക്ഷപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവും പണവും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്