ലക്‌നൗ : പാകിസ്താൻ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരസൂചകമായി ഉത്തർപ്രദേശിൽ 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.
ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ്10 നും 11 നുമിടയില്‍ ജനിച്ച 17 പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്നാണ് പേരിട്ടത്.
ഞങ്ങളുടെ പെണ്‍കുട്ടികള്‍ വളര്‍ന്ന് വരുമ്പോൾ സിന്ദൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ചരിത്രവും അവര്‍ തിരിച്ചറിയണം.
രാജ്യത്തോടും സേനകളോടുമുള്ള ആദര സൂചകമായിട്ടാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് സിന്ദൂര്‍ എന്ന പേര് നല്‍കിയതെന്ന് കുഷിനഗര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ കെ ഷാഹി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്