ചർമ്മത്തിന്റെ തിളക്കത്തിന് ശരിയായ പോഷകാഹാരവും പരിചരണവും ആവശ്യമാണ്. നിങ്ങളുടെ ചർമ്മം എല്ലാ ദിവസവും വ്യത്യസ്ത തരം സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നു. വായു മലിനീകരണം, ഹോർമോൺ മാറ്റങ്ങൾ, ഭക്ഷണക്രമം, നിങ്ങൾ പതിവായി ഉപയോഗിക്കുന്ന മേക്കപ്പ് ഉൽപ്പന്നങ്ങൾ എന്നിവ വരെ, അവ നിങ്ങളുടെ ചർമ്മത്തിന് ദോഷം ചെയ്യും.
നിങ്ങളുടെ 20-കളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്ന ചുളിവുകളും പാടുകളും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളാണ്. അവ നേരത്തെ പരിഹരിച്ചില്ലെങ്കിൽ, നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വഷളാകും. ചർമ്മ സംരക്ഷണത്തിന് സഹായകമായ 5 പ്രകൃതിദത്ത എണ്ണകൾ നമുക്ക് പരിചയപ്പെടാം. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്ത് ദിവസവും ഉപയോഗിക്കുക.
വെളിച്ചെണ്ണ
ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളുള്ള വെളിച്ചെണ്ണ വെയിൽ ഏൽക്കുന്നതു മൂലമുള്ള ചുവപ്പ് കുറയ്ക്കാൻ സഹായിക്കും. വെളിച്ചെണ്ണ ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. അത് ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യുന്നതിന് സഹായിക്കും. ഇതിലൂടെ ചർമ്മം അമിതമായി വരണ്ടു പോകുന്നതു തടയാം. വെളിച്ചെണ്ണ ഒരു സൺസ്ക്രീനായി ഉപയോഗിക്കാം. ദിവസവും കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ ഉപയോഗിച്ച് ചർമ്മം മസാജ് ചെയ്യാം.
റോസ്ഷിപ്പ് ഓയിൽ
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ റോസ്ഷിപ്പ് ഓയിൽ കട്ടി കുറഞ്ഞ എണ്ണയാണ്. ചർമ്മത്തിന്റെ മൊത്തത്തിലുള്ള ടോൺ, ഘടന, രൂപം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിച്ചേക്കും. കൂടാതെ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു, ചുളിവുകൾ, നേർത്ത വരകൾ, പാടുകൾ എന്നിവ കുറയ്ക്കുന്നു, കൂടാതെ പിഗ്മെന്റേഷനിലും വ്യത്യസാം കാണാൻ സാധിക്കും. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ക്ലെൻസ് ചെയ്ത മുഖത്ത് രണ്ടോ മൂന്നോ തുള്ളി റോസ്ഷിപ്പി ഓയിൽ മസാജ് ചെയ്യാം. രാവിലെ ഉണർന്ന ഉടൻ കഴുകി കളയാം.
കടുകെണ്ണ
ഒമേഗ 3, ഒമേഗ 6 എന്നിങ്ങനെയുള്ള ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടാണ് കടുകെണ്ണ. ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും അമിതമായി വരണ്ടു പോകാതിരിക്കാനും ഇവ സഹായിക്കും. വിറ്റാമിന്‍ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ കടുകെണ്ണ തണുപ്പ് കാലത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ജലാംശം പ്രദാനം ചെയ്യാനും ചര്‍മ്മത്തിലെ വരള്‍ച്ചയെ തടയാനും സഹായിക്കും.
അർഗൻ ഓയിൽ
സൗന്ദര്യവർദ്ധക വ്യവസായത്തിൽ 'ലിക്വിഡ് ഗോൾഡ്' എന്നറിയപ്പെടുന്ന അർഗൻ ഓയിൽ ആന്റിഓക്‌സിഡന്റുകൾ, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത് ചർമ്മത്തെ ആഴത്തിൽ മോയ്‌സ്ചറൈസ് ചെയ്യുന്നു. വരണ്ട ചർമ്മത്തിലെ നേർത്ത വരകളെ മൃദുവാക്കുകയും ചർമ്മത്തിന് ഇലാസ്തികത പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
ഇത് നോൺ-കോമഡോജെനിക് ആണ്, അതിനാൽ ഇത് ചർമ്മ സുഷിരങ്ങൾ അടയുന്നില്ല. മുഖക്കുരു സാധ്യതയുള്ളതും സെൻസിറ്റീവുമായ ചർമ്മത്തിനും ഇത് അനുയോജ്യമാണ്. ഈ എണ്ണ നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടി സൌമ്യമായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം, ഒരു ക്ലെൻസർ ഉപയോഗിച്ച് ഇത് നീക്കം ചെയ്യുക.
അവോക്കാഡോ ഓയിൽ
അവോക്കാഡോ ഓയിലിന്റെ കട്ടിയുള്ളതും വെണ്ണ പോലുള്ളതുമായ ഘടന വരണ്ട ചർമ്മത്തിന് ആഴത്തിൽ പോഷണം നൽകുന്നു. എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിച്ച് ചുളിവുകൾ മൃദുവാക്കുകയും കൂടുതൽ ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു.
ഇത് സമ്മർദ്ദത്തിലായ ചർമ്മത്തിന് ആശ്വാസം നൽകും. ഒപ്പം ആരോഗ്യവും തിളക്കവും പുനഃസ്ഥാപിക്കും. നിങ്ങളുടെ സെറം അല്ലെങ്കിൽ മോയ്‌സ്ച്യുറൈസർ ഉപയോഗിച്ചതിന് ശേഷം എല്ലാ ദിവസവും രാത്രിയിൽ ഇത് പുരട്ടാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്