സൗന്ദര്യ ലോകത്തെ ഇപ്പോൾ ഏറ്റവും ട്രെൻഡിങ് ആയ വാക്കാണ് കൊറിയൻ സ്‌കിൻ കെയർ. ഇതിന് ഇന്ന് ആരാധകർ ഏറെ ആൺ. കൊറിയൻ സ്കിൻ കെയറിൽ ഏറ്റവും പുതിയ ചർച്ചയാവുകയാണ് സാൽമൺ ഡിഎൻഎയിൽ നിന്ന് ഉരുത്തിരിഞ്ഞ PDRN തെറാപ്പി. ഇത് ചർമ്മത്തെ പുനർ ജീവിപ്പിക്കാൻ മികച്ചതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
PDRN കോശവളർച്ചയെ ഉത്തേജിപ്പിക്കുകയും, കേടായ ടിഷ്യൂകളെ ശരിയാക്കുകയും, കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനമായും ചെയുന്നത്. ഇത് ചർമ്മത്തിലെ നേർത്ത വരകളെ കുറയ്ക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എന്താണ് PDRN എന്നറിയാം
PDRN അഥവാ പോളിഡിയോക്‌സിറൈബോന്യൂക്ലിയോടൈഡ്, സാൽമൺ ബീജ ഡിഎൻഎയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പദാർത്ഥമാണ്. ഈ ഡിഎൻഎയിൽ മനുഷ്യ ഡിഎൻഎയോട് സമാനമായ തന്മാത്രാ ഘടനകൾ അടങ്ങിയിരിക്കുന്നു, അതുകൊണ്ട് തന്നെ ഇത് ചർമ്മത്തിൽ പ്രയോഗിക്കാൻ വളരെ അനുയോജ്യവും ഉപയോഗപ്രദവുമാണ്. PDRN കോശവളർച്ചയെ സജീവമാക്കുകയും, കേടായ ടിഷ്യൂകളെ ശരിയാക്കുകയും, ചർമ്മ പുനരുജ്ജനനവും രോഗശാന്തിയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ആണ് ലഭിക്കുന്ന വിവരം.
PDRN ചികിത്സയുടെ പ്രയോജനങ്ങൾ എന്തൊക്കെ എന്ന് നോക്കാം
പാർശ്വഫലങ്ങൾ
ചില ആളുകളിൽ കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് നേരിയ ചുവപ്പോ വീക്കമോ ഉണ്ടാകാം, ഇത് സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്