പുരുഷന്മാരിൽ കാൻസർ വരാൻ ഏറ്റവും സാധ്യതയുള്ള അവയവങ്ങളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. വികസിത രാജ്യങ്ങളിൽ, പ്രായമായ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ കാൻസറാണിത്. ഇന്ത്യയിൽ, പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന നാല് കാൻസറുകളിൽ ഒന്നാണിത്. ഏകദേശം ഏഴ് പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയുണ്ട്.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതായി ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന്, രോഗത്തെക്കുറിച്ചുള്ള ആശങ്കകളും ചർച്ച ചെയ്യപ്പെടുന്നു. മൂത്രാശയ സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും വേഗത്തിൽ പടരുന്ന പ്രോസ്റ്റേറ്റ് കാൻസറാണ് ബാധിച്ചിരിക്കുന്നതെന്നും സ്ഥിരീകരണമുണ്ടായിരുന്നു. പ്രോസ്റ്റേറ്റ് കാൻസർ എന്താണെന്നും അതിന്റെ ലക്ഷണങ്ങളും ചികിത്സയും പരിശോധിക്കാം.
എന്താണ് പ്രോസ്റ്റേറ്റ് കാൻസർ?
പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധർമം. മൂത്രനാളി ഈ ഗ്രന്ഥിയുടെ മധ്യഭാഗത്തുകൂടിയാണ് കടന്നു പോകുന്നത്. പുരുഷന്മാരിൽ കാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.
യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കണക്കുകള്‍ പ്രകാരം, ഓരോ 100 പുരുഷന്മാരിലും 13 പേർക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ക്ലീവ്‌ലാൻഡ് ക്ലിനിക് റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിൽ ഏകദേശം 34,000 പേർ ഈ രോഗം കാരണം മരിക്കുന്നു. രക്തം കലർന്ന മൂത്രം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മലവിസർജ്ജന നിയന്ത്രണം നഷ്ടപ്പെടൽ എന്നിവയാണ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴുള്ള ലക്ഷണങ്ങള്‍.
പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ
പ്രോസ്റ്റേറ്റ് ഘട്ടങ്ങൾ ?
റിപ്പോർട്ടുകൾ പ്രകാരം ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ബൈഡന്റെ കാൻസർ അസ്ഥികളിലേക്ക് മെറ്റാസ്റ്റാറ്റിസ് ചെയ്യപ്പെടുകയും അതിനെ ഒരു വിട്ടുമാറാത്ത അവസ്ഥയാക്കുകയും ചെയ്തിരിക്കുന്നു.
ഒരു സാധാരണ ആന്റിജൻ രക്തപരിശോധനയിലൂടെ കണ്ടെത്താമായിരുന്നിട്ടും, ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമായിട്ടും ബൈഡൻ നേരത്തെ പരിശോധനയ്ക്ക് വിധേയനാകാത്തത് എന്തുകൊണ്ടാണെന്ന് നെറ്റിസൺമാർ സംശയം ഉയർത്തുന്നു.
എന്താണ് ഗ്ലീസൺ സ്കോർ?
മൈക്രോസ്കോപ്പിൽ കാണുന്ന കാൻസർ കോശങ്ങളെ അടിസ്ഥാനമാക്കി പ്രോസ്റ്റേറ്റ് കാൻസറിന്റെ തീവ്രത വിലയിരുത്താൻ ഉപയോഗിക്കുന്ന ഒരു ഗ്രേഡിംഗ് സംവിധാനമാണ് ഗ്ലീസൺ സ്കോർ. ആറ് മുതൽ പത്ത് വരെയാണ് സ്കോറുകൾ.
ഉയർന്ന സ്കോർ കാൻസർ കൂടുതൽ തീവ്രമാണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ, ഗ്ലീസൺ സ്കോർ ഒമ്പത് എന്നത് ബൈഡനെ സംബന്ധിച്ച് കാന്‍സര്‍ വളരെ വഷളായ നിലയിലാണ് എന്നാണ് വ്യക്തമാക്കുന്നത്. ഗ്ലീസൺ സ്കോർ ഒമ്പത് എന്നത് (4+5) അല്ലെങ്കിൽ (5+4) പോലുള്ള രണ്ട് പാറ്റേണുകളെ സൂചിപ്പിക്കുന്നു.
ഇതിൽ, ആദ്യത്തെ സംഖ്യ ഏറ്റവും സാധാരണയായ കോശങ്ങളുടെ പാറ്റേണിനേയും(most common cell pattern) രണ്ടാമത്ത് സെക്കൻഡറി പാറ്റേണിനേയും പ്രതിനിധീകരിക്കുന്നു. ഗ്ലീസൺ സ്കോർ 9 എന്നത് ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള കാൻസർ ആണെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയും വ്യക്തമാക്കുന്നത്. ഇത് അതിവേഗം വളരാനും പടരാനും സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്