ഷാംപൂ, ലോഷനുകൾ തുടങ്ങിയ സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്തുക്കളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് പഠനം.
കാന്‍സറിന് കാരണമാകുന്ന ഇത്തരം കെമിക്കൽ ഐലാഷ് ഗ്ലു മുതല്‍ ബോഡി സോപിലും പ്രിസര്‍വേറ്റീവുകളിലും വരെ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്.
എൻവയോൺമെന്റൽ സയൻസ് ആൻഡ് ടോക്സിക്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, നീഗ്രോ, ലാറ്റിന സ്ത്രീകളും ഈ കെമിക്കല്‍ അടങ്ങിയ ഉല്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.
ലോസ്ആഞ്ചല്‍സിലെ 70 കറുത്ത വനിതകളിലും ലാറ്റിന വനിതകളിലുമാണ് പഠനം നടത്തിയത്. അവര്‍ ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.
അതില്‍ 53 ശതമാനം പേരും ഫോര്‍മാല്‍ഡിഹൈഡ് എന്ന കെമിക്കൽ അടങ്ങിയ ഒരു ഉല്പന്നമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. സര്‍വേ നടത്തിയതില്‍ 58 ശതമാനം മുടി സംരക്ഷണ ഉല്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു.
പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ) ഫോര്‍മാല്‍ഡിഹൈഡിനെ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒന്നായി നേരത്തേ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുടി സ്ട്രെയ്റ്റനിംഗ് ഉല്പന്നങ്ങളില്‍ ഈ കെമിക്കലിന്റെ സാന്നിധ്യമുള്ളത് വളരെ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ നിത്യവും ഉപയോഗിക്കുന്ന സൗന്ദര്യസംരക്ഷണ ഉല്പന്നങ്ങളില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്നത് ആദ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്