ഓഫീസ് ഇടവേളകളിൽ ചിലർക്ക് ചൂടു ചായയ്ക്കൊപ്പം ഒരു സിഗരറ്റ് നിർബന്ധമാണ്. എന്നാൽ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ഈ ലളിതമായ ശീലം വളരെ അപകടകരമാണെന്നാണ്. ചൂടുള്ള ചായയ്‌ക്കൊപ്പം സിഗരറ്റ് ഉപയോഗിക്കുന്നത് അന്നനാള കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. 2023-ൽ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുന്നു.
ശ്വാസകോശ അര്‍ബുദം: സിഗരറ്റ് ശ്വാസകോശ അർബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്ഥിരമായി പുകവലിക്കുന്നവർക്ക് ഈ കോശങ്ങളിൽ മുറിവുകൾ ഉണ്ടാകാനും, പിന്നീട് അവ കാൻസർ കോശങ്ങളായി മാറാനും ഇടയുണ്ട്.
തൊണ്ടയിലെ അർബുദം: സിഗരറ്റ് വലിക്കുന്നത് ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊണ്ടയെ സമ്പർക്കത്തിലാക്കുന്നു. ഇതോടൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് തൊണ്ടയിലെ കോശങ്ങൾക്ക് പെട്ടെന്ന് കേടുപാടുകൾ വരുത്തും. ഇത് തൊണ്ടയിൽ സ്ഥിരമായ വീക്കത്തിനും ശബ്ദത്തിൽ മാറ്റങ്ങൾക്കും കാരണമാകും. ഈ ശീലം തുടർന്നാൽ, അത് ഒടുവിൽ തൊണ്ടയിലെ അർബുദത്തിലേക്ക് നയിച്ചേക്കാം.
ഓര്‍മക്കുറവ്: പുകവലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും അത് ഓർമശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.
ഹൃദ്രോഗം: പുകയിലയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. അതുപോലെ, ചായയിലെ കഫീൻ അമിതമായി കഴിച്ചാൽ ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം ചെലുത്തും. ഈ രണ്ട് ശീലങ്ങളും ഒരുമിച്ച് വരുമ്പോൾ, അത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകും. അതിനാൽ, ഇത് ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
പക്ഷാഘാത സാധ്യത: നിക്കോട്ടിൻ, കഫീൻ എന്നീ രണ്ട് ഘടകങ്ങളും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മർദം വർധിപ്പിക്കും. ഇവ രണ്ടും ഒരുമിച്ച് ശരീരത്തിലെത്തുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും. ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ പ്രമേഹം പോലുള്ള അസുഖങ്ങളുള്ള ആളുകൾക്ക് ഈ ശീലം കൂടുതൽ അപകടകരമാണ്. ഈ അവസ്ഥയിൽ പക്ഷാഘാതം വരാനുള്ള സാധ്യത വളരെയധികം കൂടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്