പാരസെറ്റമോൾ അടക്കമുള്ള അവശ്യമരുന്നുകളുടെ വില നാളെ മുതൽ വർധിക്കും 

MARCH 31, 2024, 11:08 PM

മുംബൈ: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ വർധിക്കുമെന്ന് വ്യക്തമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) രംഗത്ത്. വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വിലയും വർധിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

അതേസമയം മരുന്ന് വില കഴിഞ്ഞ വർഷം 12 ശതമാനവും 2022ൽ 10 ശതമാനവും വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ വില വർധന ഉണ്ടായിരിക്കുന്നത്. 2022-ലെ 2023-ലെ കലണ്ടർ വർഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും വില വർധന.

അതുപോലെ തന്നെ 2024 മാർച്ച് 27 ലെ അറിയിപ്പ് പ്രകാരം, മൊത്തവില സൂചിക അടിസ്ഥാനമാക്കി നിർമ്മാതാക്കൾക്ക് എംആർപി വർദ്ധിപ്പിക്കാം, ഇതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ല. പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-ലധികം മരുന്നുകളുടെ വില വർധിക്കും. 

vachakam
vachakam
vachakam

അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ നിർണായക മരുന്നുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam