ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകള്‍ ഏറ്റവുമധികം മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നൊരു സമയം കൂടിയാണിത്. ഗര്‍ഭകാലവും പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളും. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ആരോഗ്യത്തില്‍ അധികശ്രദ്ധ നല്‍കേണ്ടത് അത്യന്താപേഷിതമാണ്.
പല്ലുകളുടെ ആരോഗ്യവും ഗര്‍ഭകാലവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ചില വിദഗ്ധ പഠനങ്ങള്‍ പറയുന്നത്. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ ഗര്‍ഭിണികള്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും പല്ലുകളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. പല്ലുകളുടെ ആരോഗ്യക്കുറവ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍.
കുഞ്ഞിന്റെ പല്ലുകളുടെയും എല്ലുകളുടെയും രൂപീകരണത്തിന് കാത്സ്യം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. ഗര്‍ഭിണിയാകുന്ന സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മോണയിലേക്കുള്ള രക്തയോട്ടം വേഗത്തിലാക്കും. ഇത് വീക്കം, സെന്‍സിറ്റിവിറ്റ്, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. മോണവീക്കം ഉള്‍പ്പെടെയുള്ള ദന്തരോഗങ്ങള്‍ക്കും ഇത് കാരണമാകും.
ഗര്‍ഭിണികളില്‍ മോണരോഗം കൂടിയാല്‍ അത് കുഞ്ഞിന്റെ ജീവന് തന്നെ ആപത്താകും. ഭാരം കുറവുള്ള കുട്ടികളുടെ ജനനത്തിനും മോണരോ?ഗം കാരണമാകുന്നു. മോണരോഗത്തിന് കാരണമായ ബാക്ടീരിയകള്‍ രക്തത്തില്‍ കലരാനും സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് രാവിലെ ഛര്‍ദ്ദിക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മധുരമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് ദോഷമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്