'കൈ വിട്ട് പോകുന്ന മനസ്, നിരാശ'; അറിയാം ബേണ്‍ഔട്ടിനെക്കുറിച്ച്

OCTOBER 15, 2025, 2:14 AM

പ്രായമാകുംതോറും മനുഷ്യ മനസിനും ആരോഗ്യത്തിനും വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിക്കും. നാല്‍പതുകള്‍ കടക്കുമ്പോള്‍ ഒരു മനുഷ്യന്റെ മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും വലിയ മാറ്റങ്ങൾ വരുന്ന സമയം ആണ്.

നാല്‍പതുകൾ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പ്രായം കൂടിയാണ്. കുടുംബം, ജോലി, അങ്ങനെ പല പ്രശ്നങ്ങളും നേരിട്ട് മാനസികമായി വലിയ ബുദ്ധിമുട്ടുകള്‍ ആണ് ഓരോരുത്തരും ഈ കാലഘട്ടത്തിൽ അനുഭവിക്കുന്നത്. അവസാനമില്ലാത്ത തിരക്കും ക്ഷീണത്തിനും ഉറക്കക്കുറവിനും വഴിയൊരുക്കുന്നു. മനസിന്റെ അസ്വസ്ഥതകള്‍ വൈകാതെ ശരീരത്തെയും ബാധിക്കും.

അതിരുകടന്ന ഉത്തരവാദിത്ത ബോധവും സ്ഥിരമായ ജോലി സമ്മര്‍ദവും ക്ഷീണത്തിനും ഉറക്കക്കുറവിനും കാരണമാകാറുണ്ട്. ഈ അവസ്ഥയെ 'ബേണ്‍ഔട്ട്' എന്നാണ് അറിയപ്പെടുന്നത്. ശരിയായ മാര്‍ഗനിര്‍ദേശവും ആവശ്യമെങ്കില്‍ ചികിത്സയും സ്വീകരിച്ചാല്‍ ഈ അവസ്ഥകളെ ഫലപ്രദമായി മറികടക്കാന്‍ സാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

vachakam
vachakam
vachakam

'ബേണ്‍ഔട്ട് ഒരിക്കലും ദുര്‍ബലതയല്ല, അത്രയും നാളുകള്‍ നിങ്ങള്‍ ശക്തമായി നിന്നതിന്റെ തെളിവാണ്' എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ബേണ്‍ഔട്ടിൽ നിന്നും രക്ഷ നേടാനും മനസിനെ സംരക്ഷിക്കുന്നതിനും  ലളിതമായ ശീലങ്ങള്‍ ഉണ്ട്.

മനസ്സിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ദിവസേന ചെയ്യാവുന്ന ചില ലളിതമായ കാര്യങ്ങളുണ്ട്. അവയെ കുറിച്ച് അറിയാം.

  • ഉറക്കം ഏറ്റവും നല്ല മരുന്ന്: 7-8 മണിക്കൂര്‍ നല്ല ഉറങ്ങുക. ഉറക്കം മനസിനെ പുനഃക്രമീകരിക്കുന്നു.
  • വ്യായാമം: ദിവസേന നടക്കുക, യോഗ ചെയ്യുക, തുടങ്ങി മറ്റ് ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുക
  • 'ഇല്ല' എന്നു പറയാന്‍ പഠിക്കുക: അതിരുകള്‍ നിശ്ചയിക്കുക. നിങ്ങളുടെ സമയത്തെ സംരക്ഷിക്കുക.
  • ഡിജിറ്റല്‍ ഡീറ്റോക്‌സ്: സ്‌ക്രീന്‍ സമയം കുറയ്ക്കുക; പകരം വായന, സംഗീതം, അല്ലെങ്കില്‍ പ്രകൃതിയുമായി ബന്ധപ്പെടുക.
  • ആഹാരം: പോഷക സമൃദ്ധമായ ഭക്ഷണവും മതിയായ അളവില്‍ വെള്ളവും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • മൈന്‍ഡ് ബ്രേക്കുകള്‍: ദിവസത്തില്‍ കുറച്ച് മിനിറ്റ് ശാന്തമായി ഇരുന്ന് ഡീപ്പ് ബ്രീത്തിംഗ് ചെയ്യുക.

ദുഃഖം, ഉത്കണ്ഠ, പെട്ടെന്ന് ദേഷ്യം വരുക, അസ്വസ്ഥത തുടങ്ങിയ അവസ്ഥകള്‍ രണ്ട് ആഴ്ചയ്ക്കുമപ്പുറം തുടരുകയോ, നിങ്ങളുടെ ജോലി, ഉറക്കം, ബന്ധങ്ങള്‍ എന്നിവയെ ബാധിക്കുകയോ ചെയ്താല്‍ പിന്നെ വൈകരുത്. പ്രൊഫഷണല്‍ സഹായം തേടേണ്ട സമയമാണ് ഇത് എന്ന് തിരിച്ചറിഞ്ഞു മാനസിക വിദഗ്ധനെ കാണുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam