വൃക്കയിലെ കല്ലുകൾ വളരെ സാധാരണമായ ഒരു രോഗമാണ്. എന്നാൽ അവയെ നിസ്സാരമായി കാണരുത്. കാൽസ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ലവണങ്ങളുടെയും ശേഖരണം മൂലമാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നത്. അവ ഒരു മണൽത്തരി പോലെ ചെറുതോ - അപൂർവ്വമായി ഒരു ഗോൾഫ് ബോളിനേക്കാൾ വലുതോ ആകാം. വൃക്കയിലെ കല്ലുകളെ റീനൽ കാൽക്കുലി അല്ലെങ്കിൽ നെഫ്രോലിത്തിയാസിസ് എന്നും വിളിക്കുന്നു. കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അടിവയറ്റില്‍ വേദന, പുറം വേദന
അടിവയറ്റില്‍ വേദന തോന്നുന്നതും പുറകില്‍ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന വേദനയും വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തിൽ രക്തം
മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോൾ പുകച്ചില്‍, മൂത്രത്തിൽ രക്തം കാണുക തുടങ്ങിയവ കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണങ്ങളാണ്.
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറവ്യത്യാസം
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.
കാലുകളിൽ വീക്കം
കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും വൃക്കയിലെ കല്ലിന്‍റെ സൂചനകളാകാം.
ഓക്കാനം, ഛർദ്ദി, ക്ഷീണം
ഓക്കാനം, ഛർദ്ദി, കടുത്ത പനിയും ക്ഷീണവും ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ ലക്ഷണങ്ങളാകാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്