ബാക്ടീരിയകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ‘സെയ്‌നിച്ച്’ എന്ന പുതിയ ആന്റിബയോട്ടിക് വികസിപ്പിച്ച് പ്രമുഖ ഇന്ത്യൻ മരുന്ന് കമ്പനിയായ വൊക്കാഡ്.
നിലവിലെ മരുന്നുകളോട് പ്രതികരിക്കാത്ത അണുബാധകളുടെ എണ്ണം വർധിക്കുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) എന്ന ഗുരുതരമായ പ്രശ്നം ലോകം നേരിടുന്നതിനിടെയാണ് ഈ കണ്ടെത്തൽ.
ഏകദേശം 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാന ആന്റിബയോട്ടിക് മുന്നേറ്റമായാണ് സെയ്‌നിച്ചിനെ വിലയിരുത്തുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും ബാക്ടീരിയ അണുബാധകൾ നിയന്ത്രിക്കാൻ ഇതിന് വലിയ പങ്ക് വഹിക്കാനാകും.
Cefepime, Zidebactam എന്നീ രണ്ട് മരുന്നുകൾ സംയോജിപ്പിച്ച് ഉണ്ടാക്കിയ ഒരു പുതിയ ആൻ്റിബയോട്ടിക്കാണ് സെയ്നിച്ച്. Cefepime ബാക്ടീരിയകളുടെ സെൽവാൾ തകർത്ത് അവയെ നശിപ്പിക്കുന്നു.
ചില ബാക്ടീരിയകൾ മരുന്നിനെ നശിപ്പിക്കുന്ന ബീറ്റാ-ലാക്ടമേസ് എന്ന പ്രത്യേക എൻസൈമുകൾ ഉത്പാദിപ്പിച്ച് അവയെ പ്രതിരോധിക്കും. ഈ ഘട്ടത്തിൽ Zidebactam ആ എൻസൈമുകളെ തടയുകയും മരുന്നിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്