കൊറിയൻ സുന്ദരികളെപ്പോലെ കണ്ണാടി പോലെ തിളക്കമുള്ള ചർമ്മം നേടാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. ചർമ്മത്തിന്റെ സ്വഭാവം അറിയാവുന്നതും അധികം പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഉൽപ്പന്നങ്ങളാണ് അവർ ഉപയോഗിക്കുന്നത്.
ഇതിൽ അരിപ്പൊടിയും അരി വെള്ളവും ഉൾപ്പെടുന്നു. പ്രകൃതിദത്ത ചേരുവകളും വിട്ടുവീഴ്ചയില്ലാത്ത പരിചരണവും ആവശ്യമാണ്. അധികം വൈകിയിട്ടില്ല, നിങ്ങൾക്ക് കൊറിയൻ ചർമ്മ സംരക്ഷണവും ആരംഭിക്കാം.
ഡബിൾ ക്ലെൻസ്: ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതിനുപകരം, ആദ്യം ഒരു ക്ലെൻസർ ഉപയോഗിച്ച് നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യാം. തുടർന്ന്, ശേഷിക്കുന്ന അഴുക്ക്, അധിക എണ്ണ, മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ ഫേസ് വാഷ് സൌമ്യമായി മസാജ് ചെയ്യുക.
ടോണർ ഉപയോഗിക്കുക: ക്ലെൻസിംഗിന് ശേഷം, നിങ്ങളുടെ മുഖം വരണ്ടതായിരിക്കാം. ഒരു ടോണർ ഈർപ്പം നിലനിർത്താൻ സഹായിക്കും.
സെറം: നിങ്ങളുടെ ചർമ്മ തരത്തിന് അനുയോജ്യമായ ഒരു സെറം നിങ്ങളുടെ മുഖത്ത് പുരട്ടുക.
മോയ്‌സ്ചറൈസർ: ഈർപ്പം നിലനിർത്താൻ അനുയോജ്യമായ മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കുക.
കണ്ണിനു താഴെ ക്രീം: കണ്ണിനു താഴെ നല്ലൊരു ക്രീം ഉപയോഗിക്കുന്നത് ചർമ്മത്തിലെ കറുപ്പ്, ചുളിവുകൾ, തൂങ്ങൽ എന്നിവ കുറയ്ക്കാൻ സഹായിക്കും.
തേൻ: കൊറിയക്കാരുടെ സൗന്ദര്യ സംരക്ഷണത്തിലെ മറ്റൊരു ചേരുവയാണ് തേൻ. തേൻ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ ഇത് ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണ്.
സ്‌ക്രബുകൾ: ചർമ്മത്തെ മൃദുലമാക്കാനും തിളക്കമുള്ളതാക്കുന്നതിനും ഈ സ്‌ക്രബുകള്‍ക്ക് വലിയ പ്രധാനമുണ്ട്. ഇതിനായി നമുക്ക് നാച്വറല്‍ സ്‌ക്രബറുകള്‍ തന്നെ ശീലമാക്കാം. അതിനായി വേണ്ടത് പഞ്ചസാരയും അരിപ്പൊടിയുമാണ്. പഞ്ചസാര തേനില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം, അതുപോലെ നാരങ്ങാനീരില്‍ പഞ്ചസാര കലര്‍ത്തി മുഖത്ത് സ്‌ക്രബ് ചെയ്യാം. അരിപ്പൊടിയും നല്ലൊരു സ്‌ക്രബറാണ്.
ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ:
ചര്‍മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ നമ്മൾ പുറമെ ചെയ്യുന്നതുപോലെ അകമേയും ചിലത് വേണം. അതുകൊണ്ട് ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്