വായുമലിനീകരണം ഓർമ്മക്കുറവിന് കാരണമാകുമെന്ന് പഠനം. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വായുമലിനീകരണം വർധിപ്പിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന വായുവിന്റെ ഗുണനിലവാര പരിധിക്കും താഴെയുള്ള വായുവാണ് ലോകജനസംഖ്യയുടെ 99% പേരും ശ്വസിക്കുന്നത്. നമ്മളെല്ലാരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായു ആണെന്ന് ഇത് വ്യക്തമാക്കുന്നു. ' വായു മലിനീകരണം തലച്ചോറിലെ കോശങ്ങളെ എങ്ങനെ ബാധിക്കുന്നു' എന്ന വിഷയത്തിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വായു മലിനീകരണം നമ്മുടെ തലച്ചോറിലെ കോശങ്ങളുമായി ഹ്രസ്വകാലത്തേക്ക് നേരിട്ട് ബന്ധപ്പെടുകയും അതിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, അൽഷിമേഴ്‌സ്, ഓട്ടിസം തുടങ്ങിയ മസ്തിഷ്ക രോഗങ്ങൾക്കുള്ള സാധ്യത ഈ മലിനീകരണം വർധിപ്പിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ വൈകാരിക ആരോഗ്യത്തെയും വായുമലിനീകരണം പ്രതികൂലമായി ബാധിച്ചേക്കാം. ചില ആളുകൾക്ക് ഉത്കണ്ഠയും വിഷാദവും അനുഭവപ്പെടുന്നതിന് പിന്നിലും വായുമലിനീകരണത്തിന്റെ സ്വാധീനം ഉണ്ടായേക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം പ്രതിവർഷം ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ പ്രധാന കാരണമാണ് വായു മലിനീകരണം എന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോകമെമ്പാടുമായി പ്രതിവർഷം ഏകദേശം 6.7 ദശലക്ഷം മരണങ്ങൾക്ക് വായു മലിനീകരണം കാരണമാകുന്നു. വാഹനങ്ങൾ മൂലമുള്ള മലിനീകരണം, വൈക്കോൽ കത്തിക്കൽ, എയർ കൂളറുടെ ഉപയോഗം, നിർമ്മാണ പ്രവർത്തനങ്ങൾ, ഫാക്ടറികൾ തുടങ്ങിയ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ ആകുന്നുവെന്ന് പഠനത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്