നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങളെ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളമായിട്ടാണ് നമ്മൾ പലപ്പോഴും കരുതുന്നത്. എന്നാൽ ഇത് മാത്രമല്ല, പല്ലുവേദന പോലുള്ള നമ്മൾ ചിലപ്പോൾ നിസ്സാരമായി കാണുന്ന ലക്ഷണങ്ങൾ ഹൃദയാഘാതത്തിന് മുൻപുണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.
കാരണം, ഹൃദയത്തിലേക്കും പല്ലുകളിലേക്കും ഉള്ള നാഡീവ്യവസ്ഥയുടെ പാതകൾ ഒന്നുതന്നെയാണ്. വാഗസ് നാഡി എന്നറിയപ്പെടുന്ന ഈ നാഡി പാത കഴുത്തിലൂടെ കടന്നുപോകുന്നു. അതിനാല്‍ ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കാം.
പല്ലിന് പുറമേ കൈകള്‍, പുറം, താടി, അടിവയര്‍ എന്നിവിടങ്ങളിലും ഹൃദയാഘാതത്തിന് മുന്നോടിയായി വേദന അനുഭവപ്പെടാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കുത്തുന്ന പോലത്തെ വയര്‍ വേദന, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളായി കരുതപ്പെടുന്നു.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്ത അമിതമായ വിയര്‍ക്കല്‍, ക്ഷീണം എന്നിവയും ഹൃദയത്തിന്റെ നില തൃപ്‌തികരമല്ലെന്ന സൂചന നല്‍കുന്നു. എന്നാല്‍, യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ പെട്ടെന്ന് ഹൃദയാഘാതം ചിലരില്‍ വരാറുണ്ട്.
സൈലന്റ് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ എന്നാണ് ഈ നിശ്ശബ്ദ ഹൃദയാഘാതത്തെ വിളിക്കുന്നത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം പോലുള്ള പരിശോധനകളിലൂടെ ഇവ കണ്ടെത്താന്‍ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്