ബ്രെയിനിനെ സ്മാർട്ടാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !

SEPTEMBER 16, 2025, 4:25 AM

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് തലച്ചോറ്. ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. ഉറക്കം തടസ്സപ്പെടുത്തൽ, ഉറങ്ങാൻ പോകുന്നതിനു മുമ്പ് മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഇരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലൂടെ ഡോ. പാൽ മാണിക്കം തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അവ എന്താണെന്ന് നമുക്ക് പരിശോധിക്കാം. 

ഉറക്കം

വേണ്ടത്ര ഉറക്കം ലഭിക്കാത്തത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിനും ഉറക്കം വളരെ പ്രധാനമാണ്. ഉറക്കത്തിലൂടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാത്തപ്പോൾ, തലച്ചോറിന്റെ ആരോഗ്യം തകരാറിലാകുകയും ഓർമ്മക്കുറവ്, ഏകാഗ്രതയില്ലായ്മ, അമിത ക്ഷീണം മുതലായവ അനുഭവപ്പെടുകയും ചെയ്യും.

vachakam
vachakam
vachakam

ദീർഘനേരമുള്ള ഇരിപ്പ് 

മണിക്കൂറുകളോളമുള്ള ഇരിപ്പ് പുകവലിക്കുന്നതിന് തുല്യമാണെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ​ദീർഘസമയം ഇരിക്കുന്നത് മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തെയും തകരാറിലാക്കും. ദീർഘസമയം ഇരിക്കുമ്പോൾ മസ്തിഷ്കത്തിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടും, ഇത് ഹിപ്പോകാമ്പസിനെ ചുരുക്കുകയും ഓർമശക്തിയെയും കാര്യങ്ങൾ ​ഗ്രഹിക്കാനുള്ള കഴിവിനെയും ബാധിക്കുകയും ചെയ്യും.

ഒരേസമയം ഒന്നിലധികം ജോലികൾ

vachakam
vachakam
vachakam

ഒരേസമയം ഒന്നിലധികം ജോലികൾ എളുപ്പത്തിൽ ചെയ്തുതീർക്കാൻ ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യുന്ന നിരവധിപേരുണ്ട്. എന്നാൽ ഇതും മസ്തിഷ്കത്തിനെ പാടുപെടുത്തും. ഇത് കടുത്ത സമ്മർദം നൽകുകയും ഓർമയെ ബാധിക്കുകയും ചെയ്യും.

ഭക്ഷണരീതി

ആരോ​ഗ്യകരമായ ഭക്ഷണരീതി മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് അനിവാര്യമാണ്. അമിതമായി സംസ്കരിച്ച ഭക്ഷണവും മധുരവും കഴിക്കുന്നത് ശരീരത്തിൽ വീക്കമുണ്ടാക്കുകയും സമ്മർദം കൂട്ടുകയും ചെയ്യും. ഇതെല്ലാം മസ്തിഷ്ക കോശങ്ങളെ തകരാറിലാക്കും. 

vachakam
vachakam
vachakam

സമ്മർദം

ഏകാന്തത സാമൂഹികപരമായ ഇടങ്ങളിൽ നിന്ന് വിട്ട് ഏകാന്തതയോടെ കഴിയുന്നത് വിഷാദസാധ്യത കൂട്ടുകയും വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഹെഡ്ഫോൺ ഉപയോ​ഗം ഉയർന്ന ശബ്ദത്തിൽ സദാ ഹെഡ്ഫോൺ ഉപയോ​ഗിക്കുന്നതും മസ്തിഷ്കത്തിന്റെ ആരോ​ഗ്യം കുഴപ്പത്തിലാക്കും. ഇത് തുടരുക വഴി കേൾവിക്കുറവിനും മസ്തിഷ്കത്തിന്റെ സമ്മർദം കൂട്ടാനും ഡിമെൻഷ്യ സാധ്യത വർധിപ്പിക്കാനും ഇടയാക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam