പ്ലാസ്റ്റിക് കുപ്പികളേക്കാൾ കൂടുതൽ മൈക്രോപ്ലാസ്റ്റിക് ഗ്ലാസ് കുപ്പികളിൽ എന്ന് ഫ്രാൻസിലെ ഭക്ഷ്യ സുരക്ഷാ ഏജൻസിയായ ANSES പുറത്തിറക്കിയ പഠനം.
ശീതളപാനീയങ്ങൾ, നാരങ്ങാവെള്ളം, ഐസ്ഡ് ടീ, ബിയർ എന്നിവയുടെ ഗ്ലാസ് കുപ്പികളിൽ ലിറ്ററിൽ ഏകദേശം 100 മൈക്രോപ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹ പാത്രങ്ങളിലുള്ളതിനെക്കാൾ 50 മടങ്ങ് കൂടുതലാണ്.
ജേണൽ ഓഫ് ഫുഡ് കോമ്പോസിഷൻ ആൻഡ് അനാലിസിസിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച്, ഗ്ലാസ് കുപ്പികൾ പ്ലാസ്റ്റിക് കുപ്പികളേക്കാൾ താരതമ്യേന സുരക്ഷിതമാണെന്ന് ഗവേഷകർ ആദ്യം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഫലങ്ങൾ അവരെ അത്ഭുതപ്പെടുത്തി.
കുപ്പികളുടെ അടപ്പാണ് ഇതിനു കാരണമെനാണ് കരുതുന്നത്. ഭൂരിഭാഗം കുപ്പികളുടെയും അടപ്പ് കളർ നിറത്തിലുള്ള പ്ലാസ്റ്റിക് ആയിരിക്കും.
ഈ പാനീയങ്ങള്‍ സാധാരണയായി പെയിന്റ് ചെയ്ത മൂടികള്‍ ഉപയോഗിച്ച് അടച്ചിരിക്കും. ഇതാകാം മലിനീകരണത്തിന് കാരണമെന്ന് കരുതുന്നത്.
നിലവില്‍ ഭക്ഷണത്തിലോ പാനീയത്തിലോ ഉള്ള മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവ് ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണ് എന്ന് നിർവചിക്കുന്നതിന് ഒരു മാനദണ്ഡവുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്