ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കരൾ കാൻസർ. കാൻസർ മരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമാണിത്. ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളുമാണ് കരൾ കാൻസറിന് പിന്നിലെ പ്രധാന ഘടകങ്ങൾ എന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു.
ചില അപകടസാധ്യതകൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ചില ബോധപൂർവമായ ജീവിതശൈലി മാറ്റങ്ങൾ കരൾ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കരൾ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട നാല് മോശം ശീലങ്ങൾ ഏതൊക്കെയെന്ന് നോക്കാം
പ്രോസസ്ഡ് മീറ്റ്
ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ ഒഴിവാക്കാൻ ഡോക്ടർ സൗരഭ് സേഥി ഉപദേശിക്കുന്നു. ഈ ഭക്ഷണങ്ങളിൽ നൈട്രേറ്റുകളും പ്രിസർവേറ്റീവുകളും നിറഞ്ഞിരിക്കുന്നു, ഇത് കാലക്രമേണ നിങ്ങളുടെ കരളിന് ദോഷം വരുത്തുകയും കരൾ തകരാറിനും കാൻസറിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മദ്യം
മദ്യപാനം കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കരൾ രോഗ സാധ്യതയും വർദ്ധിപ്പിക്കുമെന്ന് ഡോക്ടർ പറയുന്നു. റെഡ് വൈൻ മദ്യത്തിൽ കൂട്ടത്തിൽ കൂട്ടാത്തവരുണ്ട്. അതുകൊണ്ട് ഇത് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്നുവരും ഏറെയാണ്. എന്നാൽ അങ്ങനെയല്ല, റെഡ് വൈനും കരളിന് ആപത്താണ്.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
ഡോക്ടർ സേഥിയുടെ അഭിപ്രായത്തിൽ, പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ് മറ്റൊരു പ്രധാന ശത്രു. സോഡകളിലും, എനർജി ഡ്രിങ്കുകളിലും, മറ്റ് മധുരമുള്ള പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കരളിന്മേൽ വലിയ ഭാരം ചുമത്തുന്നു, ഇത് ഫാറ്റി ലിവർ രോഗത്തിന്റെ വികാസത്തിന് കാരണമാകുന്നു. ഫാറ്റി ലിവർ കരൾ കാൻസറിനുള്ള അപകട ഘടകമാണ്.
വറുത്ത ഭക്ഷണങ്ങൾ
ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോ. സേഥി പറയുന്നു. ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുമ്പോൾ വിട്ടുമാറാത്ത കരൾ വീക്കം ഉണ്ടാക്കാം, ഇത് കാലക്രമേണ കരൾ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്