എച്ച്ഐവി വൈറസിനെതിരായ ആശങ്കകൾക്ക് ആശ്വാസമായി പുതിയ മരുന്ന് വിപണിയിൽ എത്തുന്നു. നിലവിൽ ലഭ്യമായ മരുന്നിൽ നിന്ന് വ്യത്യസ്തമായി വർഷത്തിൽ രണ്ട് തവണ മാത്രം കുത്തിവെപ്പ് എടുക്കേണ്ട മരുന്നാണ് വിപണിയിൽ എത്തുന്നത്.
ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്നിനാണ് അമേരിക്കയിലേയും കാനഡയിലേയും അംഗീകാരം ലഭിച്ചിരിക്കുന്നത്. മരുന്ന് അടുത്ത വർഷം പൊതുവിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് ഈ മരുന്ന് നിർമിച്ചിരിക്കുന്നത്. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.
ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗിലിയഡ് ഹെൽത്ത് കാനഡയ്ക്ക് അവലോകനത്തിനായി മരുന്ന് സമർപ്പിച്ചത്, ക്ലിനിക്കൽ വിലയിരുത്തലിന് ശേഷം ഈ മാസം അംഗീകാരം നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്