ഒരുകാലത്ത് മധ്യവയസ്കരിലെ ആരോഗ്യപ്രശ്നമായാണ് വൃക്കയിലെ കല്ലുകൾ കണക്കാക്കപ്പെട്ടിരുന്നത്. പുതിയ കാലത്തെ ജീവിതശൈലിയും ജോലികളുടെ സ്വഭാവവും മാറിയതോടെ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസുഖങ്ങള്‍ ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ ആളുകളെ തേടിയെത്താൻ തുടങ്ങി.
ഇന്ത്യയിൽ കിഡ്‌നി സ്‌റ്റോണ്‍ പ്രശ്‌നങ്ങളുമായി കൂടുതല്‍ എത്തുന്നത് യുവാക്കളാണെന്നാണ് വിദഗ്തർ പറയുന്നത്. ജീവിതശൈലി തന്നെയാണ് ഇതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.നിർജ്ജലീകരണം, ആധുനിക ഭക്ഷണക്രമം, മോശം കുടലിന്റെ ആരോഗ്യം, ജീവിതശൈലി സമ്മർദ്ദങ്ങൾ എന്നിവയുടെ മിശ്രിതമാണ് ഇതിന് പിന്നിലെ കാരണമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകൾ, ചായ, കാപ്പി എന്നിവയെല്ലാം മൂത്രത്തിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
ദീർഘനേരം ഇരുന്നുള്ള ജോലി, ഉദാസീനമായ ദിനചര്യ, സംസ്കരിച്ച ഭക്ഷണങ്ങൾ, ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പതിവായി കഴിക്കുന്നതും മൂത്രത്തിൽ കാൽസ്യം, യൂറിക് ആസിഡ് എന്നിവ വർദ്ധിപ്പിക്കുന്നു, ഇത് കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്ന ഒന്നാണ്.
അതേസമയം ഹെല്‍ത്തി ഫുഡ് എന്ന് വിശ്വസിക്കുന്ന ചീര, ബീറ്റ്‌റൂട്ട്, ബദാം, മധുരക്കിഴങ്ങ് എന്നിവയിലെല്ലാം ധാരാളം ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ കല്ലുണ്ടാകാനുള്ള പ്രധാന ഘടങ്ങളിലൊന്ന് ഓക്‌സലേറ്റുകളാണ്. ഭക്ഷണത്തില്‍ കാല്‍സ്യം കുറവാണെങ്കില്‍, ശരീരം കൂടുതല്‍ ഓക്‌സലേറ്റുകള്‍ ആഗിരണം ചെയ്യും, ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.
അതോടൊപ്പം ചിലപ്പോഴൊക്കെ പ്രത്യേകിച്ച് കാൽസ്യം, പ്രോട്ടീൻ പൗഡറുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയ സപ്ലിമെന്റുകളുടെ അമിത ഉപയോഗം കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്