ഈ പോഷകങ്ങളുടെ കുറവ് അർബുദ സാധ്യത വർധിപ്പിക്കും 

APRIL 3, 2024, 8:27 AM

ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെയാണ് ക്യാൻസർ എന്ന് വിളിക്കുന്നത്. ക്യാൻസറിന് നിരവധി കാരണങ്ങളുണ്ട്. പാരമ്പര്യവും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങളും ക്യാൻസറിന് കാരണമാകാം. 

ചില ഭക്ഷണ ഘടകങ്ങൾ ക്യാൻസറിനുള്ള സാധ്യത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകങ്ങളുടെയും അഭാവം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ശരീരത്തിൻ്റെ പൊതുവായ ആരോഗ്യം നിലനിർത്താൻ വിറ്റാമിനുകൾ അത്യാവശ്യമാണ്. വിറ്റാമിൻ സി, എ, ഡി തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവും ക്യാൻസറിന് കാരണമാകും. അവ ഏതൊക്കെയാണെന്ന് നോക്കാം

vachakam
vachakam
vachakam

വിറ്റാമിന് സി

അബ്സോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ സിക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇവ ശരീരത്തിന് വളരെ പ്രധാനമാണ്. വിറ്റാമിൻ സിയുടെ കുറവ് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി പ്രധാനമാണ്. കൂടാതെ, വിറ്റാമിൻ സി ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു, ഇത് ചില ക്യാൻസറുകളുടെ സാധ്യത തടയാൻ സഹായിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് ആൻ്റിഓക്‌സിഡൻ്റ് പ്രതിരോധം കുറയ്ക്കുന്നു, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കും.

vachakam
vachakam
vachakam

വിറ്റാമിന് എ

കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും കോശങ്ങളെ വേർതിരിക്കുവാനും സഹായിക്കുന്ന ആവശ്യ ഘടകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എയുടെ സജീവ രൂപങ്ങളായ റെറ്റിനോയിഡുകൾ ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും കോശവളർച്ചയില് നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.

വിറ്റാമിന് എയുടെ കുറവ് വിവിധ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനങ്ങൾ  പറയുന്നത്. പ്രത്യേകിച്ച് ശ്വാസകോശം, അന്നനാളം, ആമാശയം എന്നിവയെ ബാധിക്കുന്നവ. വിറ്റാമിന് എ ക്യാൻസർ സാധ്യത കുറയ്ക്കുന്ന ആന്റി ഓക്സിഡന്റായി പ്രവര്ത്തിക്കും.

vachakam
vachakam
vachakam

വിറ്റാമിന് ഡി

കാൽസ്യം മെറ്റബോളിസം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യങ്ങളിലെല്ലാം നിർണായക പങ്ക് വഹിക്കുന്നവയാണ് വിറ്റാമിൻ ഡി. വിറ്റാമിന് ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം.

പേശികള്ക്ക് ബലക്ഷയം, എല്ലുകളുടെ മോശം ആരോഗ്യം തുടങ്ങിയവയ്ക്ക് പുറമേ ചില അര്ബുദ സാധ്യത കൂട്ടാനും വിറ്റാമിന് ഡിയുടെ കുറവ് കാരണമാകും. വിറ്റാമിൻ ഡിയുടെ കുറവ് സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ, പാൻക്രിയാറ്റിക് കാൻസറുകൾ തുടങ്ങിയവയുടെ അപകടസാധ്യത കൂട്ടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

സെലീനിയം

ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഒരു ധാതുവാണ് സെലിനിയം. ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചില ക്യാൻസറുകൾ തടയാനും സെലിനിയത്തിന് കഴിയും. സെലിനിയത്തിൻ്റെ കുറവ് പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, ചർമ്മം എന്നിവയുൾപ്പെടെ വിവിധ ക്യാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളെ (ROS) നിർവീര്യമാക്കുന്ന ഗ്ലൂട്ടാത്തയോൺ പെറോക്സിഡേസുകളുടെയും എൻസൈമുകളുടെയും ഘടകമായി സെലിനിയം പ്രവർത്തിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam