കുട്ടികളിലെ ഫോണ്‍ ഉപയോഗം ഇന്ന് സാധാരണമാണ്. സ്‌ക്രീന്‍ അഡിക്ഷന്‍
കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിരവധി പഠനങ്ങളും പുറത്ത്
വന്നിട്ടുണ്ട്. കുട്ടികളുടെ സ്‌ക്രീന്‍ എക്‌സ്‌പോഷര്‍ കൗമാരക്കാരില്‍
സമ്മര്‍ദ്ദവും വിഷാദവും വരുത്തിവെയ്ക്കുന്നുവെന്ന് പറയുകയാണ് പുതിയൊരു
പഠനം. ഫിന്‍ലന്‍ഡിലെ യുവാസ്‌കുല സര്‍വകലാശാലയിലെ ഡോ. ഇറോ എ. ഹപ്പാലയാണ്
ഇതിനെക്കുറിച്ച് പഠനം നടത്തിയത്.
എട്ട് വയസിനും 12 വയസിനും ഇടയില്‍
പ്രായമുള്ള 187 കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളുടെ ശാരീരിക
പ്രവര്‍ത്തനങ്ങള്‍, സ്‌ക്രീന്‍ സമയം, ഉറക്ക രീതികള്‍, ഭക്ഷണ ശീലങ്ങള്‍
എന്നിവ പതിവായി നിരീക്ഷിച്ചു. കൂടാതെ അവരുടെ മാനസികാരോഗ്യം വിലയിരുത്തുകയും
ചെയ്തു.
ചെറുപ്പത്തില്‍ കൂടുതല്‍ സ്‌ക്രീന്‍ ഉപയോഗമുള്ള
കൗമാരക്കാര്‍ സമ്മര്‍ദ്ദത്തിന്റെയും വിഷാദത്തിന്റെയും ലക്ഷണങ്ങള്‍
കൂടുതലായി കാണിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടിക്കാലത്ത് രണ്ട്
മണിക്കൂറിലധികം മൊബൈലില്‍ ചെലവഴിച്ച വരും ദിവസവും അഞ്ച് മണിക്കൂര്‍
സ്‌ക്രീന്‍ ഉപയോഗിച്ചവരുമായ കൗമാരക്കാരിലാണ് ഇത് കണ്ടെത്തിയത്.
കായികാധ്വാനമുള്ള
കളികളിലേര്‍പ്പെടുന്ന കുട്ടികള്‍ക്ക് മികച്ച മാനസികാരോഗ്യമുള്ളതായും
പഠനത്തില്‍ പറയുന്നു. ഉറക്കവും ഡയറ്റുമെല്ലാം പ്രധാന ഘടകമാണെങ്കിലും
കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇവ കാര്യമായി ബാധിക്കുന്നില്ല. മറിച്ച്
സ്‌ക്രീന്‍ ഉപയോഗമാണ് അവരുടെ മാനസികാരോഗ്യത്തെ ശക്തമായി
സ്വാധീനിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്