നിത്യയൗവനം വെറും 343 ഡോളറിന്; ഡയറ്റ് പ്ലാൻ വില്‍പ്പനയ്ക്ക് വെച്ച്‌ ബ്രയാന്‍ ജോണ്‍സണ്‍

APRIL 3, 2024, 8:14 AM

നിത്യയൗവനത്തിനായി കോടികൾ മുടക്കുന്ന ശതകോടീശ്വരൻ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ- ബ്രയാൻ ജോൺസൺ. കാലിഫോർണിയയിൽ നിന്നുള്ള ശതകോടീശ്വരനായ ബ്രയാൻ 16 കോടി രൂപയാണ് ചെറുപ്പംനിലനിർത്താനുള്ള ചികിത്സകൾക്ക് ചെലവഴിക്കുന്നതെന്ന് പറഞ്ഞിരുന്നു. 

നിരവധി പരീക്ഷണങ്ങളിലൂടെ അഞ്ചു വയസ്സോളം കുറഞ്ഞെന്ന അവകാശവാദവും ബ്രയാൻ അടുത്തിടെ പങ്കുവെച്ചിരുന്നു. വ്യായാമങ്ങളും ഭക്ഷണരീതിയും മാത്രമല്ല രക്തം കൈമാറ്റം ചെയ്യുന്ന ചികിത്സ ഉൾപ്പെടെയാണ് ബ്രയാൻ പ്രായം കുറയ്ക്കാനായി ചെയ്തുവരുന്നത്. ഇപ്പോഴിതാ പ്രായംകുറയ്ക്കൽ പ്രക്രിയയുടെ ഭാ​ഗമായ ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് ബ്രയാൻ.

 പ്രോജെക്റ്റ് ബ്ലൂപ്രിന്റ് എന്നുപേരിട്ടാണ് ബ്രയാൻ തന്റെ വണ്ണംകുറയ്ക്കൽ ഉദ്യമം ആരംഭിച്ചത്. പ്രത്യേകമായൊരു ഡയറ്റും അതിന്റെ പേരിൽ ബ്രയാൻ ആരംഭിച്ചിരുന്നു. ഇതിപ്പോൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ് ബ്രയാൻ. അതായത് പ്രോജെക്റ്റ് ബ്ലൂപ്രിന്റിലെ, ബ്ലൂപ്രിന്റ് സ്റ്റാക്ക് എന്നുപേരിട്ട രീതിയാണ് ബ്രയാൻ വിൽപനയ്ക്കായി വച്ചത്. 

vachakam
vachakam
vachakam

ഒരു പ്രത്യേകപാനീയം, എട്ടു​ഗുളികകൾ, സ്നേക്ക് ഓയിൽ, 67 തെറാപ്പികൾ, 400 കലോറികൾ തുടങ്ങിയവ അടങ്ങിയതാണ് ബ്രൂപ്രിന്റ് സ്റ്റാക്ക്. ആയിരത്തിലേറെ ക്ലിനിക്കൽ ട്രയലുകൾക്കൊടുവിൽ വിജയകരമാണെന്നു തെളിയിച്ചതാണ് ഇതെന്നും ബ്രയാൻ പറയുന്നുണ്ട്.

ഭക്ഷണത്തിനു പകരമല്ല മറിച്ച് പോഷകങ്ങളുടെ കുറവുനികത്തി വണ്ണംകുറയ്ക്കാൻ സഹായിക്കുന്നതാണ് തന്റെ പദ്ധതിയെന്നാണ് ബ്രയാൻ അവകാശപ്പെടുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഇറ്റലി, നെതർലാന്റ്സ്, നോർവേ, പോളണ്ട്, പോർച്ചു​ഗൽ, സ്പെയിൻ, സ്വീഡൻ, യു.എ.ഇ, യു.കെ. തുടങ്ങി ഇരുപത്തിമൂന്നോളം രാജ്യങ്ങളിൽ തന്റെ ഉത്പന്നങ്ങൾ ലഭ്യമാകുമെന്നും ബ്രയാൻ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam