വീണ്ടും വീണ്ടും ഉപയോഗിക്കല്ലേ ..വന്ധ്യത മുതൽ കാൻസറിന് വരെ കാരണമാകും 

APRIL 3, 2024, 8:22 AM

കടകളിൽ നിന്ന് വാങ്ങുന്ന മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടും വീണ്ടും വെള്ളം നിറച്ച് കുടിക്കുന്ന ശീലമുള്ളവരാണ് നമ്മൾ എല്ലാവരും. ഒറ്റത്തവണ മാത്രം  ഉപയോഗിക്കേണ്ട ഈ  പ്ലാസ്റ്റിക് കുപ്പികൾ ഒന്നിലധികം തവണ ഉപയോഗിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?  ശ്രദ്ധിച്ചില്ലെങ്കിൽ വന്ധ്യത മുതൽ  കാൻസറിന് വരെ കാരണമാകാം.

ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ്  അടുത്തിടെ നടത്തിയ ഒരു പഠനം റിപ്പോർട്ട് ചെയ്തത്. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും നാനോപ്ലാസ്റ്റിക് വളരെ അപകടകരമാണ്. ഇവ രോഗപ്രതിരോധ സംവിധാനത്തെ സാരമായി ബാധിക്കും. 

ശരീരത്തിലെ ഇൻസുലിൻ മരുന്നുകളുടെ പ്രവർത്തനത്തെയും അവ ബാധിക്കും. വന്ധ്യത മുതൽ ക്യാൻസർ വരെയുള്ളവയ്ക്ക്  നാനോപ്ലാസ്റ്റിക് കാരണമാകും. മനുഷ്യൻ്റെ തലമുടിയുടെ ഏഴിലൊന്ന് വലിപ്പമേ നാനോപ്ലാസ്റ്റിക്കിനുള്ളൂ. മനുഷ്യൻ്റെ രക്തത്തിലും മുലപ്പാലിലും പോലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

മൈക്രോ പ്ലാസ്റ്റിക്കിനെ തടയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെത്തുന്നത്. വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല.

വളരേയധികം തവണ ഫില്ടർ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി. മിനറൽ വാട്ടർ കുപ്പികൾ  ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകൾ  ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളിൽ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam