ഡ്രൈഫ്രൂട്ട്സ്  ചില്ലറക്കാരനല്ല

JULY 8, 2025, 11:19 PM

ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കാൻ ഡ്രൈഫ്രൂട്ട്സിന് കഴിയും. ഇന്റർനാഷണൽ നടസ് ആൻഡ് ഡ്രൈ ഫ്രൂട്ട് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ  ഡ്രൈഫ്രൂട്ട്സിൽ  ഉണ്ടെന്നു കണ്ടു. 

 ഹൃദയാരോഗ്യമേകാൻ ഡ്രൈഫ്രൂട്ട്സ് സഹായിക്കുമെന്നു പഠനത്തിൽ തെളിഞ്ഞു. എൻഡോതീലിയൻ പ്രവർത്തനങ്ങളും ഇൻഫ്ലമേഷന്റെ ജൈവസൂചകങ്ങളും ഡ്രൈഫ്രൂട്ട്സ് ഉപയോഗിക്കുന്നതിന്റെ വെളിച്ചത്തിൽ പരിശോധിക്കുകയായിരുന്നു പഠന ലക്ഷ്യം. 

 അതുപോലെ തന്നെ  യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗൗട്ട് മുതൽ വൃക്കയിൽ കല്ല് വരെ ഇതുമൂലമുണ്ടാകാം. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവർക്ക് വേദനയും വീക്കവും വരാം. ഒപ്പം ഹൃദ്രോഗം, പ്രമേഹം, ഉയർന്ന  ക്തസമ്മർദം , വൃക്കരോഗങ്ങൾ, ഫാറ്റിലിവർ ഡിസീസ് തുടങ്ങിയവയും ഉണ്ടാകാം. മരുന്ന് കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ഒപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും യൂറിസ് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ള ഡ്രൈഫ്രൂട്ട്സ്, യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.  അതിന് സഹായകമാകുന്ന ചിലഡ്രൈ ഫ്രൂട്സുകൾ ഇതാ.  

vachakam
vachakam
vachakam

കശുവണ്ടിയിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഉപ്പ് ചേർക്കാത്ത കശുവണ്ടി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും. 

 വാൾനട്ടിൽ ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ  യൂറിക് ആസിഡ്  കൂടുന്നതുമൂലമുണ്ടാകുന്ന വേദനയും വീക്കവും കുറച്ച് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.  

  നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഈന്തപ്പഴത്തിൽ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രാവിലെ ഒന്നോ രണ്ടോ  ഈന്തപ്പഴം  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.   മഗ്നീഷ്യത്തിന്റെ ഉറവിടമാണ് ബദാം. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ധാതു കൂടിയാണ് മഗ്നീഷ്യം.  ഇതു കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ നീക്കം ചെയ്യാൻ സഹായിക്കും. യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും കഴിക്കാം.    പിസ്തയിൽ പോളിഫിനോളുകളും ഓക്സീകരണസമ്മർദം കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകളും ഉണ്ട്. പിസ്തയിലടങ്ങിയ ആരോഗ്യകരമായ  കൊഴുപ്പുകൾ  ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. രാവിലെ പിസ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam