ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുമെന്ന് പഠനം. എഡിത്ത് കോവൻ സർവകലാശാലയിലെ (ഇസിയു) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ ഉണ്ടായത്.
കട്ടൻ ചായയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി, അവർ 881 പ്രായമായ സ്ത്രീകളിൽ ഒരു പഠനം നടത്തി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഒരു അവസ്ഥയായ അയോർട്ടിക് കാൽസിഫിക്കേഷൻ (എഎസി) ഉണ്ടാകാനുള്ള സാധ്യത പഠനത്തിലെ സ്ത്രീകൾക്ക് കുറവാണെന്ന് കണ്ടെത്തി.
കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യും. പഴങ്ങളിലും പച്ചക്കറികളിലും മറ്റ് ഭക്ഷണങ്ങളിലും കാണപ്പെടുന്ന വൈവിധ്യമാർന്ന ഫൈറ്റോ ന്യൂട്രിയന്റുകളുടെ (സസ്യങ്ങളിൽ നിന്നുള്ള സംയുക്തങ്ങൾ) ഒരു കൂട്ടമാണ് ഫ്ലേവനോയിഡുകൾ.
രാവിലെയോ വൈകുന്നേരമോ ഒരു നേരം കട്ടന്‍ചായ കുടിക്കാം. ചായ കുടിക്കാത്തവരെ അപേക്ഷിച്ച്, പ്രതിദിനം രണ്ട് മുതല്‍ ആറ് കപ്പ് വരെ ചായ കുടിച്ചവരില്‍ AAC ഉണ്ടാകാനുള്ള സാധ്യത 16% മുതല്‍ 42% വരെ കുറവാണ്.
ഫ്ലേവനോയിഡുകൾ അടങ്ങിയ ഫ്രൂട്ട് ജ്യൂസ്, റെഡ് വൈന്‍, ചോക്ലേറ്റ് എന്നിവ കഴിച്ചവരില്‍ AACയെ കട്ടന്‍ ചായയോളം ഫലപ്രദമായി തടയാനായില്ലെന്നും പഠനത്തില്‍ കണ്ടെത്തി.
എന്നിരുന്നാലും ചായ ഇഷ്ടമല്ലാത്തവര്‍ക്ക് ഫ്ലേവനോയിഡുകൾ അടങ്ങിയ ബ്ലൂബെറി, സ്‌ട്രോബെറി, ഓറഞ്ച്, റെഡ് വൈന്‍, ആപ്പിള്‍, ഉണക്കമുന്തിരി തുടങ്ങിയവ പകരം കഴിക്കാവുന്നതാണെന്നും ഇസിയു ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇന്നൊവേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ബെന്‍ പാര്‍മെന്റര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്