 
            -20251028092725.jpg) 
            
ലോകത്തിലെ ഏറ്റവും കഠിനവും സംതൃപ്തിദായകവുമായ ജോലികളിൽ ഒന്നാണ് കുട്ടികളെ വളർത്തൽ. കുട്ടികൾ എന്നും സന്തോഷം ഉള്ളവരായിരിക്കാനും സുരക്ഷിതരായിരിക്കാനും ശരിക്കും മാതാപിതാക്കൾ ചെയ്യേണ്ടത് ഇതാണ്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
ആത്മാഭിമാനം വർദ്ധിപ്പിക്കുക
നേട്ടങ്ങൾ എത്ര ചെറുതാണെങ്കിലും, അത് പ്രശംസിക്കുന്നത് അവരെ അഭിമാനിപ്പിക്കും. കുട്ടികളെ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നത് അവരെ കഴിവുള്ളവരും ശക്തരുമാക്കി മാറ്റും. നേരെമറിച്ച്, അഭിപ്രായങ്ങളെ നിസ്സാരീകരിക്കുകയോ ഒരു കുട്ടിയെ മറ്റൊരാളുമായി താരതമ്യം ചെയ്യുകയോ ചെയ്യുന്നത് കുട്ടികളെ വിലകെട്ടവരായി തോന്നിപ്പിക്കും.
വൈകാരികമായി ശക്തരാക്കണം
വൈകാരികമായി കുട്ടികളെ ശക്തരാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിനെ സമാധനപരമായ രീതിയിൽ പരിഹരിക്കാൻ ശ്രമിക്കണം. ദേഷ്യത്തോടെയും സമാധാനമില്ലാത്ത രീതിയിലും കാര്യങ്ങളെ സമീപിക്കുന്നത് കുട്ടികളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു.
സമാധാന അന്തരീക്ഷം ഉണ്ടാവണം
കുട്ടികളുടെ ഭാഗത്ത് നിന്നും എന്തുതരം തെറ്റുകൾ സംഭവിച്ചാലും അതിനെ സമാധാനത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കണം. സ്നേഹത്തോടെ ചോദിക്കുന്നതിന് പകരം ദേഷ്യത്തോടെ അവരോട് സംസാരിക്കുന്നത് ഒഴിവാക്കാം. ഇത് കുട്ടികളിൽ സമ്മർദ്ദം ഉണ്ടാവുന്നതിനെ തടയുന്നു.
അച്ചടക്കം ശീലിപ്പിക്കുക
എല്ലാ വീട്ടിലും അച്ചടക്കം ആവശ്യമാണ്. കുട്ടികൾക്ക് സ്വീകാര്യമായ പെരുമാറ്റരീതികൾ തിരഞ്ഞെടുക്കാനും ആത്മനിയന്ത്രണം പഠിക്കാനും സഹായിക്കുക എന്നതാണ് അച്ചടക്കത്തിന്റെ ലക്ഷ്യം.
വീട്ടു നിയമങ്ങൾ സ്ഥാപിക്കുന്നത് കുട്ടികളെ നിങ്ങളുടെ പ്രതീക്ഷകൾ മനസ്സിലാക്കാനും ആത്മനിയന്ത്രണം വികസിപ്പിക്കാനും സഹായിക്കുന്നു. ചില നിയമങ്ങളിൽ ഇവ ഉൾപ്പെട്ടേക്കാം: ഹോം വർക്ക് പൂർത്തിയാകുന്നതുവരെ ടിവി കാണരുത്, അടിക്കുകയോ ചീത്ത വിളിക്കുകയോ വേദനിപ്പിക്കുന്ന കളിയാക്കലോ അനുവദിക്കാതിരിക്കുക
സ്വഭാവത്തെ അടിസ്ഥാനമാക്കി സ്നേഹിക്കരുത്
കുട്ടികളെ സ്നേഹിക്കുന്നത് ഒരിക്കലും അവരുടെ സ്വഭാവം അടിസ്ഥാനമാക്കി ആവരുത്. അവർ നമ്മളോട് എങ്ങനെ പെരുമാറിയാലും തിരിച്ചു കൊടുക്കുന്ന സ്നേഹത്തിൽ ഒരു കുറവും ഉണ്ടാവാൻ പാടില്ല. സ്നേഹം അപരിമിതമാണെന്നും അത് സ്വഭാവത്തെ അടിസ്ഥാനമാക്കിയല്ല ഉണ്ടാവുന്നതെന്നും അവർക്ക് മനസിലാകണം. വൈകാരിക സുരക്ഷ അവരെ കാര്യങ്ങൾ തുറന്ന് പറയാനും, തെറ്റുകൾ സംഭവിക്കുന്നത് കുറ്റമല്ലെന്നും തിരിച്ചറിയാൻ പഠിപ്പിക്കും.
നല്ല മാതൃകയാകുക
കുട്ടികൾ മാതാപിതാക്കളെ നോക്കി എങ്ങനെ പെരുമാറണമെന്ന് ധാരാളം കാര്യങ്ങൾ പഠിക്കുന്നു. പ്രായം കൂടുന്തോറും അവർ നിങ്ങളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ സ്വീകരിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ മുന്നിൽ വെച്ച് അടിക്കുകയോ വഴിക്കിടുകയോ ചെയ്യുന്നതിനുമുമ്പ്, ചിന്തിക്കുക: ദേഷ്യപ്പെടുമ്പോൾ നിങ്ങളുടെ കുട്ടി ഇങ്ങനെയാണോ പെരുമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ കുട്ടികൾ നിങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ഓർമ്മിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
