ചർമ്മ സംരക്ഷണത്തിനും മുഖ സൗന്ദര്യത്തിനും കടലമാവ് ഒരു മികച്ച ചേരുവയാണ്. കടലമാവ് ഫേസ് പായ്ക്കുകൾ പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.
കടലമാവ് ഫേസ് പായ്ക്കുകൾ ചർമ്മത്തിലെ സെബം ലെവൽ സന്തുലിതമാക്കുന്നതിനും നല്ലതാണ്. ഇത് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നീക്കം ചെയ്യാതെ അധിക എണ്ണമയം നീക്കം ചെയ്യുകയും ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുഖം മനോഹരമാക്കാൻ നിങ്ങൾക്ക് കടലമാവ് ഫേസ് പായ്ക്കുകൾ പരീക്ഷിക്കാം.
ഒന്ന്
ഒരു സ്പൂൺ കടലമാവ്, അല്പം കറ്റാർ വാഴ ജെൽ എന്നിവ കലർത്തി മുഖത്തും കഴുത്തിലും പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഈ പായ്ക്ക് നല്ലതാണ്.
രണ്ട്
രണ്ട് ടീസ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, അല്പം റോസ് വാട്ടർ എന്നിവ ചേർത്ത് ഒരു പായ്ക്ക് ഉണ്ടാക്കുക. തുടർന്ന് ഈ പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഉപയോഗിക്കുക.
മൂന്ന്
രണ്ട് ടീസ്പൂൺ മുൾട്ടാനി മിട്ടി, ഒരു ടീസ്പൂൺ കടലമാവ്, തക്കാളി ജ്യൂസ് എന്നിവ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റ് നേരം വയ്ക്കുക. നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഈ പായ്ക്ക് വളരെ നല്ലതാണ്.
നാല്
ഒരു സ്പൂൺ കടലമാവ്, അല്പം മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ നന്നായി കലർത്തി മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം മുഖം കഴുകുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്