കൈവ്: വെടിനിര്‍ത്തലിനായി കാത്തിരിക്കേണ്ടതില്ലെന്നും നേരിട്ടുള്ള ചര്‍ച്ചകള്‍ ഉടന്‍ നടത്തണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതോടെ വ്യാഴാഴ്ച തുര്‍ക്കിയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കാണാന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
ശനിയാഴ്ച രാത്രി വൈകി നടത്തിയ പ്രസംഗത്തില്‍ പുടിന്‍ മുഖാമുഖ കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. സെലെന്‍സ്‌കി ഈ ആശയത്തോട് ശ്രദ്ധാപൂര്‍വ്വം പ്രതികരിച്ചെങ്കിലും പിന്നീട് മെയ് 15 ന് ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു.
'വ്യാഴാഴ്ച തുര്‍ക്കിയില്‍ പുടിനെ കാത്തിരിക്കും. വ്യക്തിപരമായി. ഇത്തവണ റഷ്യക്കാര്‍ ഒഴികഴിവുകള്‍ തേടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' സെലെന്‍സ്‌കി എക്സില്‍ എഴുതി.
എന്നിരുന്നാലും, പ്രസിഡന്റ് പുടിന്‍ നേരിട്ട് യോഗത്തില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
യൂറോപ്യന്‍ നേതാക്കള്‍ കൈവ് സന്ദര്‍ശിച്ച് വ്യവസ്ഥകളില്ലാതെ 30 ദിവസത്തെ വെടിനിര്‍ത്തലിന് റഷ്യ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് ഈ നിര്‍ദ്ദേശം വന്നത്. പുടിന്‍ വിസമ്മതിച്ചാല്‍ റഷ്യ 'വലിയ' ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
30 ദിവസത്തെ വെടിനിര്‍ത്തലിന് മോസ്‌കോ ആദ്യം സമ്മതിച്ചാല്‍ മാത്രമേ താന്‍ ചര്‍ച്ചകള്‍ക്കുള്ളെന്ന് സെലെന്‍സ്‌കിയും പറഞ്ഞു. എന്നിരുന്നാലും, ട്രംപ് വ്യത്യസ്തമായ അഭിപ്രായം മുന്നോട്ടുവെച്ചു. വെടിനിര്‍ത്തല്‍ ഇല്ലാതെ തന്നെ പുടിന്റെ നിര്‍ദ്ദേശം ഉക്രെയ്ന്‍ ഉടന്‍ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
'റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉക്രെയ്‌നുമായി ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല, പകരം വ്യാഴാഴ്ച തുര്‍ക്കിയില്‍ വെച്ച് രക്തരൂക്ഷിതമായ കളി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഉക്രെയ്ന്‍ ഉടന്‍ തന്നെ ഇതിന് സമ്മതിക്കണം,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്