മോസ്‌കോ: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി വീണ്ടും പാകിസ്ഥാന്‍. റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലിയാണ് ഇന്ത്യ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള 'പൂര്‍ണ്ണ ശക്തി' ഉപയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
പാകിസ്ഥാന്റെ ചില പ്രദേശങ്ങള്‍ ഇന്ത്യ ആക്രമിക്കുമെന്നും ഒരു സംഘര്‍ഷം ആസന്നമാണെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.
'ഇന്ത്യയുടെ ഭ്രാന്തുപിടിച്ച മാധ്യമങ്ങളും ആ ഭാഗത്ത് നിന്ന് വരുന്ന നിരുത്തരവാദപരമായ പ്രസ്താവനകളും ഞങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. പാകിസ്ഥാന്റെ ചില പ്രദേശങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചതിന്റെ മറ്റ് ചില രേഖകള്‍ ചോര്‍ന്നു കിട്ടിയിട്ടുണ്ട്. അതിനാല്‍, ഇത് സംഭവിക്കുമെന്നും അത് ആസന്നമാണെന്നും ഞങ്ങള്‍ക്ക് തോന്നുന്നു,' ജമാലി പറഞ്ഞു.
ഇന്ത്യ ആക്രമിക്കുന്നപക്ഷം പരമ്പരാഗതവും ആണവബലവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ശക്തിയും പാകിസ്ഥാന്‍ ഉപയോഗിക്കുമെന്നും ജമാലി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്