വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തില്‍ പറയുന്നത്.
ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിൻ ഭാഷയില്‍ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തില്‍ പറയുന്നുണ്ട്.
അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്.
പൊതുവെ ലളിതമായ ജീവിതം നയിച്ച പാപ്പ, മാർപാപ്പമാർ സാധാരണയായി താമസിക്കുന്ന ആഡംബരപൂർണ്ണമായ അപ്പസ്തോലിക് കൊട്ടാരം ഒഴിവാക്കി, വത്തിക്കാനിലെ ഒരു സാധാരണ അതിഥി മന്ദിരമായ കാസ സാന്താ മാർത്തയാണ് താമസിക്കാൻ തിരഞ്ഞെടുത്തത്.
സാധാരണക്കാരിലൊരാളായി ജീവിക്കാനുള്ള അദ്ദേഹത്തിൻ്റെ താല്പര്യമാണ് ഇത് കാണിച്ചത്. അദ്ദേഹത്തിന്റെ ഈ ലളിതമായ ജീവിതരീതി, സഭയെയും ലോകത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിൻ്റെയും വിനയത്തിൻ്റെയും പ്രതീകമായി മാറി.
അതിനിടെ മാർപാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്